Image

കേരളത്തിലെ 100 റേഷന്‍കടകളില്‍ കാനറ ബാങ്കുമായി സഹകരിച്ച്‌ ബാങ്കിങ്ങ്‌ സേവനങ്ങള്‍ ആരംഭിക്കുന്നു

Published on 03 July, 2018
കേരളത്തിലെ 100 റേഷന്‍കടകളില്‍ കാനറ ബാങ്കുമായി സഹകരിച്ച്‌ ബാങ്കിങ്ങ്‌ സേവനങ്ങള്‍ ആരംഭിക്കുന്നു

കേരളത്തിലെ റേഷന്‍ കടകളില്‍ ബാങ്കിങ്ങ്‌ സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നു. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ തുക വാങ്ങാനും പുതിയ അക്കൗണ്ട്‌ തുറക്കാനുമെല്ലാം ഇനി റേഷന്‍ കടകളെ സമീപിച്ചാല്‍ മതിയാവും.

ഏഴ്‌ ജില്ലകളിലെ തിരഞ്ഞെടുത്ത 100 റേഷന്‍ കടകളെയാണ്‌ ആദ്യഘട്ടത്തില്‍ മിനി ബാങ്കുകളാക്കുന്നത്‌. റേഷന്‍ വ്യാപാരികള്‍ക്ക്‌ ഇതിനാവശ്യമായ പരിശീലനം കാനറ ബാങ്ക്‌ നല്‍കും.

റേഷന്‍ കട മിനിബാങ്കെന്ന പദ്ധതിയിലൂടെയാണ്‌ ബാങ്കിംഗ്‌ സേവനങ്ങള്‍ കടകളിലേക്ക്‌ എത്തുന്നത്‌. ഭക്ഷ്യപൊതുവിതരണ വകുപ്പ്‌ കാനറ ബാങ്കുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഇലക്‌ട്രോണിക്‌ പോയിന്റ്‌ ഓഫ്‌ സെയില്‍ (ഇപി.ഒ.എസ്‌) മെഷീനിലൂടെയാണ്‌ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം ഏര്‍പ്പെടുത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക