Image

മലബാര്‍ സിമന്റ്‌സ്‌ അഴിമതിക്കേസ്‌; വിജിലന്‍സിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം

Published on 03 July, 2018
മലബാര്‍ സിമന്റ്‌സ്‌ അഴിമതിക്കേസ്‌; വിജിലന്‍സിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം


കൊച്ചി: മലബാര്‍ സിമന്റ്‌സ്‌ അഴിമതിക്കേസില്‍ ഫലപ്രദമായ ഒരു അന്വേഷണം വിജിലന്‍സിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടില്ലെന്ന്‌ ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ വിജിലന്‍സിനു കണ്ടെത്താന്‍ കഴിയാത്ത പല രേഖകളും സി.ബി.ഐക്കു കണ്ടെത്താന്‍ കഴിഞ്ഞുവെന്നും കോടതി പറഞ്ഞു.

വി.എം രാധാകൃഷ്‌ണന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്‌ഡില്‍ 36 ഓളം രഹസ്യ രേഖകള്‍ സി.ബി.ഐക്ക്‌ ലഭിച്ചിരുന്നു. എന്നാല്‍ ഈ കാര്യം പുറത്തു വന്നിട്ടും വിജിലന്‍സ്‌ കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക