Image

ഇന്ധനത്തിന്‌ ജി.എസ്‌.ടി വേണ്ട: മന്ത്രി തോമസ്‌ ഐസക്‌

Published on 03 July, 2018
ഇന്ധനത്തിന്‌ ജി.എസ്‌.ടി വേണ്ട: മന്ത്രി തോമസ്‌ ഐസക്‌

തിരു: പെട്രോള്‍, ഡീസല്‍ വില ജി.എസ്‌.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണക്കില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. ഇന്ധന വിലവര്‍ധന ഒഴിവാക്കാന്‍ കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതി. ഇതിന്റെ പേരില്‍ പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മന്ത്രി ഐസക്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.
ഇന്ധന വിലക്കയറ്റഭാരം കുറക്കാന്‍ കേരളം ഇനി നികുതിയിളവ്‌ നല്‍കില്ലെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. ഇന്ധനവില കുറക്കാന്‍ കേന്ദ്രം നികുതി കുറയക്കണം. പെട്രോളിന്‌ 200 ശതമാനത്തില്‍ അധികവും ഡിസലിന്‌ 300 ശതമാനത്തില്‍ അധികവും നികുതി വര്‍ധനയാണ്‌ ഉണ്ടായതെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക