Image

നിപാ വൈറസ്‌ ബാധക്കു പിന്നില്‍ പഴംതീനി വവ്വാലുകള്‍

Published on 03 July, 2018
നിപാ വൈറസ്‌ ബാധക്കു പിന്നില്‍ പഴംതീനി വവ്വാലുകള്‍

കോഴിക്കോട്‌: നിപാ വൈറസ്‌ ബാധക്കു പിന്നില്‍ പഴംതീനി വവ്വാലുകളെന്നു സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. പേരാമ്പ്രയിലെ ചങ്ങരോത്ത്‌ മേഖലയിലെ പഴംതീനി വവ്വാലുകളാണ്‌ നിപാ വൈറസിന്റെ ഉറവിടമെന്ന്‌ ഗവേഷകര്‍ കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.
ആദ്യഘട്ട പരിശോധനക്കായി ചങ്ങരോത്തുനിന്നു പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. ഇക്കാര്യത്തെ തുടര്‍ന്നാണ്‌ പരിശോധനാ ഫലം നെഗറ്റീവ്‌ ആയത്‌. രണ്ടാം ഘട്ടത്തില്‍ മേഖലയില്‍നിന്നു പിടികൂടിയ 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടു. ഇവയിലാണ്‌ നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.
മെയ്‌ മാസത്തില്‍ കോഴിക്കോട്‌, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനാണ്‌ നിപാ വൈറസ്‌ അപഹരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക