Image

പതിനാറാമത് നോര്‍ത്തമേരിക്കന്‍ ഐ.പി.സി.ഫാമിലി കോണ്‍ഫറന്‍സ് ചതുര്‍ദിന സമ്മേളനത്തിനായി ഡാളസ് ഒരുങ്ങി

രാജന്‍ ആര്യപ്പള്ളില്‍ Published on 03 July, 2018
പതിനാറാമത് നോര്‍ത്തമേരിക്കന്‍ ഐ.പി.സി.ഫാമിലി കോണ്‍ഫറന്‍സ് ചതുര്‍ദിന സമ്മേളനത്തിനായി ഡാളസ് ഒരുങ്ങി
ഡാളസ്: നോര്‍ത്തമേരിക്കയിലുള്ള ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകരുടെയും വിശ്വാസികളുടെയും കൂട്ടായ്മയായ നോര്‍ത്തമേരിക്കന്‍ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ 16-ാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡാളസിലെ ഫോര്‍ട്ട്‌വര്‍ത്ത് പട്ടണത്തില്‍ ഹയാട്ട് റീജന്‍സി ഉഎണ എയര്‍പോര്‍ട്ട് ഹോട്ടലിലാണ് ചതുര്‍ദിന സമ്മേളനവേദി ഒരുങ്ങുന്നത്.

അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിപ്പാര്‍ത്ത ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാംഗങ്ങളുടെ ഈ കൂടിവരവ് ഇന്ത്യയ്ക്ക് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ ഐ.പി.സി. സമ്മേളനം കൂടിയാണ്. മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഉതകുന്ന ശുശ്രൂഷകളാണ് പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐ.പി.സി. സഭകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ട ാകാത്ത നിലയില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംഘാടകസമിതി ഒരുക്കി കഴിഞ്ഞു. ഭക്ഷണം, താമസം, യാത്രാക്രമീകരണങ്ങള്‍ എല്ലാം കുറ്റമറ്റ നിലയില്‍ ക്രമീകരിക്കുന്നതിനാണ് ഭാരവാഹികള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

നൂറുകണക്കിന് മലയാളി പെന്തെക്കോസ്ത് വിശ്വാസികളുള്ള സ്ഥലമാണ് ഡാളസ്. അതിനാല്‍ തന്നെ ഇത്തവണ കോണ്‍ഫറന്‍സില്‍ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വചനപാണ്ഡിത്യവും ആത്മനിറവുമുള്ള ലോകപ്രശസ്തരായ പ്രസംഗകരാണ് ഇക്കുറി ശുശ്രൂഷയ്ക്കായി ക്ഷണിക്കപ്പെട്ടിരിക്കുന്നത്. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, ഷിബു തോമസ്, കെ. എ. ജോണ്‍, സാജു മാത്യു, ജേസന്‍ ഫ്രെന്‍ തുടങ്ങിയവര്‍ ശുശ്രൂഷ നിര്‍വ്വഹിക്കും. കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രത്യേകം മീറ്റിംഗുകളും ക്ഷണിതാക്കാളായ ശുശ്രൂഷകരും ഉണ്ട ാകും. ജേസണ്‍ കോശി, ലിബിന്‍ എബ്രഹാം എന്നിവര്‍ യുവജന സമ്മേളനത്തില്‍ ശുശ്രൂഷകരായി എത്തും. സിസ്റ്റര്‍ സ്റ്റാര്‍ലാ ലൂക്ക്, സിസ്റ്റര്‍ ജെസ്സി സാജു എന്നിവര്‍ സഹോദരി സമ്മേളനത്തില്‍ ശുശ്രൂഷിക്കും. “”അവങ്കലേക്ക് നോക്കിയവര്‍ പ്രകാശിതരായി’’ സങ്കീ.34:5 എന്നതാണ് ചിന്താവിഷയം.

റവ. ഡോ. ബേബി വര്‍ഗീസ് (നാഷണല്‍ കണ്‍വീനര്‍), ബ്രദര്‍ അലക്‌സാണ്ട ര്‍ ജോര്‍ജ്ജ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ ജെയിംസ് മുളവന (നാഷണല്‍ ട്രഷറര്‍), ബ്രദര്‍ ജെറി കെ. രാജന്‍ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ നാന്‍സി ഏബ്രഹാം (നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം ദേശീയ പ്രതിനിധികളും ലോക്കല്‍ കമ്മിറ്റിയും ഈ സമ്മേളനവിജയത്തിനായി അഹോരാത്രം അധ്വാനിക്കുന്നു. പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും സമ്മേളനത്തിനായി കടന്നുവരുവാന്‍ ഏവരേയും ക്ഷണിക്കുന്നു.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക