Image

റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഗ്രാഡുവേഷന്‍ സെറിമണി ആഘോഷിച്ചു

ലൂക്കോസ് ചാമക്കാല Published on 03 July, 2018
റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഗ്രാഡുവേഷന്‍ സെറിമണി ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്.മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഇടവക അംഗങ്ങളായ കുട്ടികളുടെ ഹൈസ്കൂള്‍ ,കോളേജ് ,,സിസിഡി ഗ്രാഡുയേഷന്‍ അവാര്‍ഡ് വിതരണം നടന്നു . ജൂലൈ ഒന്നാം തീയതി വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന അവാര്‍ഡ് വിതരണത്തില്‍ വിന്‍സെന്റിന്‍ സഭ സമൂഹത്തിലെ സിസ്റ്റര്‍. സിന്ധി അവാര്‍ഡ് വിതരണം നടത്തി.

ക്‌നാനായ ഇടവകയിലെ സ്കൂള്‍ ഡിപ്ലോമക്കാര്‍ മുതല്‍ ഉന്നതമായ യൂണിവേഴ്‌സിറ്റി ബിരുദങ്ങള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വരെ അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി .2017 18 വര്‍ഷത്തെ സിസിഡി കുട്ടികള്‍ക്ക് കൂടി വിവിധ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ച ചടങ്ങില്‍ ഇടവക സമൂഹത്തിനു പുറമെ വികാരി ഫാ . ജോസഫ് മാത്യു ആദോപ്പിള്ളി ,സിസിഡി പ്രിന്‍സിപ്പാള്‍ സാബു മെക്കാട്ടേല്‍ ,ആനി മുളക്കച്ചിറയില്‍ ,ലിന്‍ഡ വില്ലൂ ത്തറയില്‍ , ജോസഫ് കീഴങ്ങാട്ടു എന്നിവര്‍ നേതൃത്വം നല്‍കി .പ്രസ്തുത ചടങ്ങില്‍ സിസിഡി കുട്ടികളെയും അവരുടെ അധ്യാപകരെയും ,സ്കൂള്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഇടവകയിലെ വിദ്യാര്‍ത്ഥികളെ ഫാ. ജോസ് ആദോപ്പിള്ളി തന്റെ പ്രസംഗത്തില്‍ അനുമോദിച്ചു .

തുടര്‍ന്ന് പുതിയ ദേവാലയത്തിന്റെ പുതുക്കി പണിത ഹാളിന്റെ വെഞ്ചിരിപ്പ് കര്‍മവും നടന്നു , എല്ലാ സൗകര്യങ്ങളോടും കൂടിയ 250 പേര്‍ക്കിരിക്കാവുന്ന പുതിയ ഹാളിന്റെ നിര്‍മാണത്തില്‍ നിസ്വര്‍ദ്ധമായ സേവനം നല്‍കിയ ആര്‍ക്കിടെക് റ്റ് അബി കോയിത്തറയെ ഇടവക സമൂഹത്തിന്റെ ഉപഹാര സമര്‍പ്പണം ബഹു . ഫാ . ജോസ് ആദോപ്പിള്ളി നല്‍കി .ട്രസ്റ്റീമാരായ സിബി മണലേല്‍ .റെജി ഒഴങ്ങാലില്‍ . എബ്രഹാം പുലിയനാക്കുന്നേല്‍,ഫിലിപ്പ് ചാമക്കാല കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളി നന്ദി അര്‍പ്പിച്ചു . ഫിലിപ്പ് ചാമക്കാല ചടങ്ങില്‍ നന്ദി പറഞ്ഞു . സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു .
റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഗ്രാഡുവേഷന്‍ സെറിമണി ആഘോഷിച്ചു
റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഗ്രാഡുവേഷന്‍ സെറിമണി ആഘോഷിച്ചു
റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഗ്രാഡുവേഷന്‍ സെറിമണി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക