Image

ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഷിക്കാഗോയില്‍ നിന്നും ഗൗരവ് പട്ട് വാളും

പി.പി. ചെറിയാന്‍ Published on 04 July, 2018
ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഷിക്കാഗോയില്‍ നിന്നും ഗൗരവ് പട്ട് വാളും
ഷിക്കാഗൊ: റോക്ക് ഐലന്റില്‍ നിന്നുള്ള അല്‍മാന്‍ ഹൈസ്‌ക്കൂള്‍ ഗ്രാജുവേറ്റും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയുമായ ഗൗരവ് പട് വാളിനെ(Gaurav Patwal) 2019 ലെ ഇന്ത്യന്‍ വേള്‍ഡ് കപ്പ് ബാസ്‌ക്കറ്റ് ബോള്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. പഞ്ചാബ് സ്റ്റേറ്റിന്റെ 12 അംഗ ടീമില്‍ നിന്നാണ് ഗൗരവ് വേള്‍ഡ് ബാസ്‌കറ്റ് ബോള്‍ ടീമില്‍ സ്ഥാനം നേടിയത്.
ഇന്ത്യന്‍ ജേഴ്‌സി അണിയുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് റോക്ക് ഐലന്റിലെ എറിക്ക്-എമി റോക്ക് വെല്‍ ദമ്പതിമാരുടെ വളര്‍ത്തു പുത്രനായ ഗൗരവ് പറഞ്ഞു.

2019 ല്‍ നടക്കുന്ന വേള്‍ഡ് ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളുടെ യോഗ്യത റൗണ്ട് മത്സരങ്ങള്‍ ജൂണ്‍ 28 മുതല്‍ ജൂലായ് 3 വരെ ബനോനിലാണ് നടന്നത്. സിറിയ, ജോര്‍ദന്‍, ലബനോള്‍ തുടങ്ങിയ ടീമുകളുമായി മത്സരിച്ച ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്.
 ഗൗരവിന്റെ ഇരട്ട സഹോദരന്‍ സൗരഭവിന് സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലേക്ക് ക്ഷണം ലഭിച്ചുവെങ്കിലും, അവസാനം പുറംതള്ളപ്പെട്ടു.

ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഷിക്കാഗോയില്‍ നിന്നും ഗൗരവ് പട്ട് വാളും
ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമില്‍ ഷിക്കാഗോയില്‍ നിന്നും ഗൗരവ് പട്ട് വാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക