നീരാളിയ്‌ക്ക് `യു' സര്‍ട്ടിഫിക്കറ്റ്: ചിത്രം ജൂലൈ 13ന്
FILM NEWS
04-Jul-2018

മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ ഡ
സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 123 മിനിറ്റുകള്‍ മാത്രമാണ്
ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒരു ത്രില്ലര്‍ ജേണറില്‍ അവതരിപ്പിക്കുന്നത് കൊണ്ടാണ്
ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചതെന്ന് സംവിധായകന്‍ അജോയ് വര്‍മ്മ പറഞ്ഞു.
നീരാളി
ഒരു റോഡ് മൂവി അല്ല ത്രില്ലര്‍ ഡ്രാമയാണ്. ഒരു യാത്രക്കിടയില്‍ സംഭവിച്ച കുറച്ചു
കാര്യങ്ങളാണ് ചിത്രത്തില്‍ കടന്നുവരുന്നത്. വിഷ്വല്‍ ഇഫക്ടിന്റെ കാര്യത്തില്‍
നീരാളിയെ പുലിമുരുകനുമായി താരതമ്യം ചെയ്യരുതെന്നും അജോയ് വര്‍മ്മ
കൂട്ടിച്ചേര്‍ത്തു.
ജൂലൈ 13ന് വേള്‍ഡ് വൈഡ് റീലീസിനാണ് ചിത്രം ഒരുങ്ങുന്നത്. ദസ്‌തോല, എസ്‌ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍.
സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments