Image

കണ്ണൂര്‍ പഴയങ്ങാടിയില്‍ പോലീസ് സ്‌റ്റേഷനില്‍ കയറി യുവതി എസ്‌ഐയെ ആക്രമിച്ചു

Published on 04 July, 2018
കണ്ണൂര്‍ പഴയങ്ങാടിയില്‍ പോലീസ് സ്‌റ്റേഷനില്‍ കയറി യുവതി എസ്‌ഐയെ ആക്രമിച്ചു

കണ്ണൂര്‍: പഴയങ്ങാടിയില്‍ പോലീസ്‌റ്റേഷനില്‍ കയറി യുവതി എസ്‌ഐയേയും വനിതാ സിവില്‍ പോലീസ് ഓഫീസറേയും ആക്രമിച്ചു. കാസര്‍കോട് ഉദുമ ബാരയിലെ കെ. ദിവ്യയാണ് ആക്രമണം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12.40 നായിരുന്നു സംഭവം. പഴയങ്ങാടി സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലീന എന്നിവരെയാണ് ദിവ്യ ആക്രമിച്ചത്.  പഴയങ്ങാടി സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ബിനുമോഹന്‍. പെട്ടന്ന് വാതില്‍ തള്ളിത്തുറന്ന് ദിവ്യ അകത്തുകടന്നു. തടയാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ ലീനയെ തള്ളിമാറ്റിയാണ് ഇവര്‍ അകത്ത് കടന്നത്.

തടയാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ ലീനയെ തള്ളിമാറ്റിയാണ് ഇവര്‍ അകത്ത് കടന്നത്. തുടര്‍ന്ന് ബിനുമോഹന്റെ യൂണിഫോമില്‍ പിടിച്ചുവലിച്ച് അടിക്കുകയും പേപ്പര്‍ വെയ്‌റ്റെടുത്ത് എറിയുകയും ചെയ്തു. ഏറുകൊണ്ട് സ്‌റ്റേഷനിലെ അലമാരയുടെ ചില്ലുകള്‍ തകര്‍ന്നു. മുറിയാകെ അലങ്കോലമായി. ബിനുമോഹനും ലീനയ്ക്കും പരിക്കേറ്റു.

ദിവ്യയ്‌ക്കെതിരെ തളിപ്പറമ്പ്  പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. കുടുംബവഴക്കുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. അന്ന് തളിപ്പറമ്പ് സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്നു ബിനുമോഹന്‍. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞാണ് ദിവ്യ പഴയങ്ങാടി സ്‌റ്റേഷനിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക