Image

വിവാഹം തൊഴിലാക്കിയ യുവാവിനെ ആറാം ഭാര്യ പോലീസിലേല്‍പ്പിച്ചു

Published on 05 July, 2018
വിവാഹം തൊഴിലാക്കിയ യുവാവിനെ ആറാം ഭാര്യ  പോലീസിലേല്‍പ്പിച്ചു


സേലം: വിവാഹം തൊഴിലാക്കിയ യുവാവ്‌ ഒടുവില്‍ ആറാം വിവാഹത്തോടെ പിടിയില്‍. മാതാപിതാക്കളുടെ അറിവോടെയായിരുന്നു യുവാവിന്റെ എല്ലാ വിവാഹങ്ങളും. എന്നാല്‍ ആറാം ഭാര്യ ഇയാള്‍ക്ക്‌ എട്ടിന്റെ പണി നല്‍കി. ഭൂപതി എന്ന യുവാവാണ്‌ അഞ്ചു യുവതികളെ വിവാഹം കഴിച്ചത്‌. ഏറെ രസകരം പെണ്‍കുട്ടികള്‍ ഇയാളെ ഉപേക്ഷിച്ചു പോകുകയായിരുന്നു.

അതിന്റെ കാരണം ഇങ്ങനെ, ദിവസ വേതനക്കാരനായ ഇയാള്‍ വിവാഹം കഴിച്ച്‌ കുറച്ചു നാള്‍ സ്‌നേഹത്തോടെ പെരുമാറും. പിന്നീട്‌ സ്വര്‍ണ്ണമുള്‍പ്പെടെയുള്ളവ കൈക്കലാക്കും. ഇതിനു ശേഷം ഇയാളും മാതാപിതാക്കളും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ എന്തെങ്കിലും കാരണം പറഞ്ഞ്‌ കുറ്റപ്പെടുത്തി തുടങ്ങും. ഇതോടെ പെണ്‍കുട്ടികള്‍ക്ക്‌ ഇയാളുടെ വീട്ടിലെ ജീവിതം മടുത്തു തുടങ്ങും.

അങ്ങനെ അവര്‍ രക്ഷപെടും. ഇത്തരത്തില്‍ അഞ്ചു പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത്‌ ഉപേക്ഷിച്ചിട്ടുണ്ട്‌. നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടുമില്ല. ഇതിനു പിന്നാലെയാണ്‌ കൃഷ്‌ണവേണി എന്ന യുവതിയെ വിവാഹം ചെയ്‌തത്‌. കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം എന്തൊക്കെയോ സംശയം തോന്നിയ യുവതി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അറിയുകയായിരുന്നു.

ഇതോടെ ഈ കാര്യം ചോദ്യം ചെയ്‌ത പെണ്‍കുട്ടിയെ ഇയാളും മാതാപിതാക്കളും ചേര്‍ന്ന്‌ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട്‌ രക്ഷപ്പെട്ട യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക