Image

അഭിമന്യുവിന്‍റെ കൊലപാതകം; ഇന്ന്‌ നാല്‌ പേര്‍ കസ്റ്റഡിയില്‍; അധ്യാപകന്‍റ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സൂചന

Published on 05 July, 2018
അഭിമന്യുവിന്‍റെ കൊലപാതകം; ഇന്ന്‌ നാല്‌ പേര്‍ കസ്റ്റഡിയില്‍; അധ്യാപകന്‍റ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സൂചന

അഭിമന്യൂവിന്‍റെ കൊലപാതകത്തില്‍ ഇന്ന്‌ നാല്‌പേര്‍ കസ്റ്റഡിയില്‍. കൊലപാതകിക!ളെ തിരിച്ചറിഞ്ഞതായും സംഘത്തില്‍ രണ്ട്‌ മുഹമ്മദുമാരുണ്ടെന്ന്‌ പൊലീസ്‌. എന്‍ഐഎ പ്രാഥമിക അന്വേഷണം തുടങ്ങി. അധ്യാപകന്‍റ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക്‌ സംഭവത്തില്‍ പങ്കുണ്ടെന്ന്‌ സൂചന. ഗൂഢാലോചന സ്ഥിരീകരിച്ച്‌ ഡിജിപി. SDPIകേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ തുടരുന്നു.

അറസ്റ്റിലായ നാല്‌പേരെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.
നേരത്തെ അറസ്റ്റിലായ ബിലാല്‍,റിയാസ്‌,ഫറൂഖ്‌ എന്നിവരെയാണ്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു.ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന്‌ കൂട്ടുപ്രതികളെക്കുറിച്ച്‌ നിര്‍ണ്ണായക വിവരം ലഭിക്കുമെന്നാണ്‌ അന്വേഷണ സംഘം കരുതുന്നത്‌.അതേ സമയം കേസില്‍ ഒരാളെക്കൂടി പോലീസ്‌ ഇന്നലെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

നെട്ടുര്‍ സ്വദേശി സൈഫുദ്ദീനെയാണ്‌ സെന്‍ട്രല്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.മറ്റ്‌ പ്രതികള്‍ക്കുവേണ്ടി പോലീസ്‌ അന്വേഷണം ശ്‌കതമാക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക