Image

എസ്.ഡി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍

Published on 05 July, 2018
എസ്.ഡി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍
എസ്.ഡി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍. മുസ്ലീം സമുദായം പൂര്‍ണമായി നിരാകരിച്ച പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന് ജലീല്‍ പറഞ്ഞു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പള്ളിക്കമ്മറ്റികളില്‍ പോലും ആരും ഉള്‍പ്പെടുത്താറില്ലെന്നും ജലീല്‍ പറഞ്ഞു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സി.പി.ഐ എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയിട്ടുണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇരുട്ടില്‍ പതുങ്ങിയിരുന്ന് നിരപരാധികളെ ആക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തിയാണ് എസ്.ഡി.പി.ഐ ചെയ്യുന്നതെന്ന് ജലീല്‍ ചോദിച്ചു. സി.പി.എമ്മില്‍ മതതീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആരോപണവും ജലീല്‍ തള്ളി. അങ്ങനെ ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക