Image

ദിലീപിനോടും കാവ്യയോടും ഗായിക മഞ്ജരിക്ക് പറയാനുള്ളത്

Published on 05 July, 2018
ദിലീപിനോടും കാവ്യയോടും ഗായിക മഞ്ജരിക്ക് പറയാനുള്ളത്

തന്നെ കാണാന്‍ മുംബൈയിലെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഗായിക മഞ്ജരിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. താരദമ്പതിമാരായ ദിലീപും കാവ്യാ മാധവനുമാണ് മഞ്ജരിയുടെ ആ സുഹൃത്തുക്കള്‍.  ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം..വേഗം തിരിച്ചു വരൂ..എന്ന കുറിപ്പോടെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജരി കുറിച്ചത്.

നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. ജയില്‍മോചിതനായ ശേഷം ദിലീപും കാവ്യയും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാല്‍ ഈയിടെ ഒരു വിവാഹ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത ദിലീപിന്റേയും കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക