Image

നോട്ട് നിരോധനം; ബിജെപിക്കെതിരെ 5000 ബിറ്റ്കോയിന്‍ അഴിമതി ആരോപണവും

Published on 06 July, 2018
നോട്ട് നിരോധനം; ബിജെപിക്കെതിരെ 5000 ബിറ്റ്കോയിന്‍ അഴിമതി ആരോപണവും

നോട്ട് നിരോധനം ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതിന് പിന്നാലെ ബിജെപി ഗുജറാത്ത് ഘടകം ബിറ്റ് കോയിന്‍ ഉപയോഗിച്ചും അഴിമതി നടത്തിയെന്ന് ആരോപണം. നോട്ട് നിരോധന സമയത്ത് കള്ളംപ്പണം വെളുപ്പിക്കാന്‍ ബിജെപിയുടെ ഗുജറാത്ത് ഘടകം 5000 കോടി രൂപ മൂല്യമുള്ള ബിറ്റ് കോയിനുകള്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചെടുത്തുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതൃത്വമാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 
ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 14000 കോടിയുടെ രൂപയുടെ നിക്ഷേപം നോട്ട് നിരോധന കാലത്ത് ഗുജറാത്തിലെ സഹകരണ ബാങ്കുകളില്‍ നടത്തിയെന്ന ആരോപണം നിലനില്‍ക്കെയാണ് 5000 കോടിയുടെ മറ്റൊരു അഴിമതി ആരോപണവും ഉയര്‍ന്നുവരുന്നത്.  
ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഇടപാടുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി നേരത്തെ ആര്‍ബിഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആര്‍ബിഐ നിരോധനമുള്ളപ്പോഴാണ് ബിജെപിക്കെതിരെ ബിറ്റ് കോയിന്‍ അഴിമതി ആരോപണം ഉയരുന്നത്. 
ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും സംഭവത്തില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. 
നിലവില്‍ നോട്ട് നിരോധനം കൊണ്ട് ബിജെപി സാമ്പത്തികമായി വലിയ ക്രമക്കേടുകള്‍ നടത്തുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തുവെന്ന നിലയിലാണ് ആരോപണങ്ങള്‍ ശക്തമാകുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക