അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യര്‍ അഭിനയിച്ച ഒരു പരസ്യം പ്രിയയുടെ അഭിനയം മോശമായതിനാല്‍ പിന്‍വലിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പരസ്യം പിന്‍വലിച്ചത് അഭിനയം മോശമായതുകൊണ്ടൊന്നുമല്ലെന്ന് കമ്പനിയോട് ബന്ധപ്പെട്ടവര്‍ പറയുന്നു. ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന്റെ സമയത്തായിരുന്നു പരസ്യം പുറത്തുവന്നത്.
പിന്നീട് ആ പരസ്യത്തിന്റെ കാലാവധി തീര്‍ന്നതിനാല്‍ അത് പിന്‍വലിക്കുകയായിരുന്നു. മാത്രമല്ല പ്രിയയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധി കഴിഞ്ഞതും പരസ്യം പിന്‍വലിക്കാന്‍ കാരണമായി. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പരസ്യം റിലീസ് ചെയ്തത്.