Image

സംവിധായകന്‍റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ പിന്നെ കറിവേപ്പില; ഉപ്പുംമുളകും സീരിയലിലെ നിഷാ സാരംഗിന് പിന്തുണയുമായി മാലാ പാര്‍വ്വതിയും രംഗത്ത്

Published on 08 July, 2018
സംവിധായകന്‍റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ പിന്നെ കറിവേപ്പില;  ഉപ്പുംമുളകും സീരിയലിലെ നിഷാ സാരംഗിന് പിന്തുണയുമായി മാലാ പാര്‍വ്വതിയും രംഗത്ത്
ഉപ്പും മുളകും എന്ന ഹിറ്റ് സീരിയലിലെ നായിക നിഷാ സാംരഗ് സംവിധായകനെതിരെ വെളിപ്പെടുത്തല്‍ നല്‍കിയതിന് പിന്നാലെ നിഷാ സാരംഗിന് പിന്തുണ പ്രഖ്യാപിച്ച് ടീവി - സിനിമാ അഭിനേത്രി മാല പാര്‍വ്വതിയും രംഗത്ത്. താന്‍ കണ്ണീരോടെ അനുഭവിച്ച സന്ദര്‍ഭങ്ങളിലൂടെയാണ് നിഷാ സാരംഗും കടന്നു പോകുന്നതെന്നാണ് മാലാ പാര്‍വ്വതിയുടെയും വെളിപ്പെടുത്തല്‍. 'സംവിധായകന്‍റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍, ഒരു ഭാരമായി സംവിധായകര്‍ക്ക് മാറാറുണ്ട്. ഒരു പ്രയോജനവും ഇല്ലാത്ത വേയ്സ്റ്റ്. പിന്നെ ചിത്രീകരണ സമയത്ത് പുശ്ചിക്കാന്‍ ആരംഭിക്കും. നിഷയെപ്പോലെ ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്. മാലാ പാര്‍വ്വതി പറയുന്നു. രണ്ട് ചാനലുകളില്‍ നിന്നും മോശം അനുഭവം കാരണം രാജിവെച്ച് പോരേണ്ടി വന്നുവെന്നും ചാനല്‍ മുതലാളിമാരുടെ മനോഭാവമാണ് കാരണമെന്നും മാല പാര്‍വ്വതി പറയുന്നു. ആ സമയത്ത് ഞാനും കരഞ്ഞിരുന്നിട്ടുണ്ട്. ആതേ കണ്ണീരാണ് ഇന്ന് നിഷാ സാരംഗും അനുഭവിക്കുന്നത്. 
ഇന്നലെയാണ് ഉപ്പും മുളകും നായിക നിഷാ സാരംഗ് സ്വകാര്യ ചാനലിലൂടെ സീരിയല്‍ സംവിധായകനെതിരെ രംഗത്ത് വന്നത്. ഉപ്പും മുളകും സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരെയായിരുന്നു നിഷയുടെ വെളിപ്പെടുത്തല്‍. സംവിധായകന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറുന്നുവെന്നും താന്‍ അത് വിലക്കുകയും പ്രതിരോധിക്കുകയും ചെയ്തപ്പോള്‍ സെറ്റില്‍ അപമാനിക്കാനും വഴക്ക് പറയാനും ശ്രമിക്കാന്‍ ആരംഭിച്ചുവെന്നും ഇപ്പോള്‍ അസഹ്യമായ അവസ്ഥയില്‍ എത്തിക്കഴിഞ്ഞതിനാല്‍ ഉപ്പും മുളകിലെയും അഭിനയം നിര്‍ത്തുന്നുവെന്നുമാണ് നിഷാ സാരംഗിന്‍റെ വെളിപ്പെടുത്തല്‍. 
ഇത് ചാനല്‍ മേധാവിയെ അറിയിച്ചപ്പോള്‍ ആരോടും പറയേണ്ട, പറഞ്ഞാല്‍ പിന്നെ ആരും വര്‍ക്കിന് വിളിക്കില്ല എന്ന ഉപദേശമാണ് ലഭിച്ചതെന്നും നിഷാ സാരംഗ് വെളിപ്പെടുത്തുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക