Image

മലയാളി റേഡിയോ സ്മ്യൂള്‍ കോണ്‍ടെസ്‌റ് 2018 നിങ്ങള്‍ക്കും പങ്കെടുക്കാം.

ജീമോന്‍ റാന്നി Published on 09 July, 2018
മലയാളി റേഡിയോ സ്മ്യൂള്‍ കോണ്‍ടെസ്‌റ്  2018 നിങ്ങള്‍ക്കും പങ്കെടുക്കാം.
ഹൂസ്റ്റണ്‍: മലയാളി മനസിന്റെ ഹൃദയ തുടിപ്പുമായി മലയാളി റേഡിയോ നിങ്ങള്‍ക്കായി ഒരുക്കുന്നു ഒരു സുവര്‍ണാവസരം. 

മലയാളി റേഡിയോ സ്മ്യൂള്‍ കോണ്‍ടെസ്‌റ്  2018 ല്‍ (Malayali Radio Sumle contest 2018) പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്കു ഇഷ്ടമുള്ള ഒരു ഗാനം ഒറ്റയ്ക്ക് പാടി 2 മിനിറ്റ് ദൈര്‍ഘ്യമുള്ള  വീഡിയോ ആക്കി 2018smulecontest@malayaliradio.us എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കാവുന്നതാണ്. ജൂലൈ 9 മുതല്‍ 25 വരെയാണ്  വീഡിയോ അയച്ചുകൊടുക്കേണ്ടത്.

മലയാളി റേഡിയോ ഫേസ്ബുക് പേജില്‍ ഏറ്റവും കൂടുതല്‍ ഷെയറും ലൈക്കും (share and likes) കിട്ടുന്ന മത്സരാര്‍ത്ഥിക്കായിരിക്കും മത്സരത്തില്‍ തുടര്‍ന്നും പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കുക. മലയാളി റേഡിയോക്കു ഇത് വരെ തന്ന സ്‌നേഹവും പിന്തുണയും സ്മ്യൂള്‍ കോണ്‍ടെസ്റ്റീലും പ്രതീഷിക്കുന്നുവെന്നു റേഡിയോ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ മത്സരത്തില്‍ പങ്കെടുത്തു ഈ ഓണത്തിന് നാട്ടിലെ താരമാകാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്നു പ്രവര്‍ത്തകര്‍ അറിയിച്ചു. 

മത്സരത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളി റേഡിയോ ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.

മലയാളി റേഡിയോ സ്മ്യൂള്‍ കോണ്‍ടെസ്‌റ്  2018 നിങ്ങള്‍ക്കും പങ്കെടുക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക