Image

താരസംഘടനയുടെ മാനം രക്ഷിക്കാന്‍ മോഹന്‍ലാല്‍ രംഗത്ത്; ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെ

Published on 09 July, 2018
താരസംഘടനയുടെ മാനം രക്ഷിക്കാന്‍ മോഹന്‍ലാല്‍ രംഗത്ത്; ദിലീപ് സംഘടനയ്ക്ക് പുറത്ത് തന്നെ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം ദിലീപിനെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത വിഷയത്തില്‍ പുതിയ വിശദീകരണവുമായി മോഹന്‍ലാല്‍ രംഗത്ത്. ഇന്ന് എറണാകുളത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ദിലീപ് സംഘടനയിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ചതോടെ ദിലീപ് നിലവില്‍ സാങ്കേതികമായി സംഘടനയുടെ പുറത്ത് തന്നെ എന്ന നയം ലാല്‍ വ്യക്തമാക്കിയത്. 
ദിലീപിനെ അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ദിലീപിനെ പുറത്താക്കണം എന്ന അഭിപ്രായം ഒരു ഉയര്‍ന്നു വന്നു. പലരും ക്ഷുഭിതരായിരുന്നു. ആ സാഹചര്യത്തില്‍ ദീലിപിനെ പുറത്താക്കിയില്ലെങ്കില്‍ അമ്മ പിളരുമായിരുന്നു എന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. 
പിന്നീട് അമ്മയുടെ എക്സിക്യൂട്ടീവ് കൂടിയപ്പോഴാണ് അവയിലബിള്‍ എക്സിക്യൂട്ടീവിന് അംഗത്തെ പുറത്താക്കാനുള്ള അധികാരം ഇല്ലെന്ന് വ്യക്തമായത്. അതോടെ ആദ്യത്തെ തീരുമാനം മരവിപ്പിക്കുകയാണ് ചെയ്തത്. അതിനെയാണ് ദിലീപിനെ തിരിച്ചെടുത്തു എന്ന രീതിയില്‍ എല്ലാവരും വ്യാഖ്യാനിച്ചത്. 
എന്നാല്‍ നിലവില്‍ നാല് പേര്‍ രാജിവെച്ചു എന്ന് കേള്‍ക്കുന്നുവെങ്കിലും രണ്ട് പേര്‍ മാത്രമാണ് രാജികത്ത് നല്‍കിയിട്ടുള്ളത്. ദിലീപിനെ പുറത്താക്കിയ തീരുമാനം മരവിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 
നിലവില്‍ പൊതു സമൂഹത്തില്‍ നിന്നും വന്‍ പ്രതിഷേധം താരസംഘടനയ്ക്ക് നേരെ ഉയര്‍ന്നതുകൊണ്ടും സിനിമാ മേഖലയെ തന്നെ പ്രതിഷേധം ബാധിക്കുന്നതുകൊണ്ടുമാണ് പൊടുന്നനെ മോഹന്‍ലാല്‍ നേരിട്ട് പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക