Image

ഇമെയില്‍ ചോര്‍ത്തല്‍: ബിജു സലീമിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു

Published on 28 March, 2012
ഇമെയില്‍ ചോര്‍ത്തല്‍: ബിജു സലീമിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു
തിരുവനന്തപുരം: ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ എസ്‌.ഐ ബിജു സലീമിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇയാള്‍ക്ക്‌ തീവ്രവാദ ബന്ധമുണ്ടെന്ന്‌ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ബോധിപ്പിച്ചു.പോലീസ്‌ ഉദ്യോഗസ്ഥനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം അട്ടിമറിക്കാനും മറ്റ്‌ പ്രതികള്‍ക്ക്‌ നിര്‍ണായക സൂചന നല്‍കാനും കഴിയുമെന്നും ക്രൈം ബ്രാഞ്ച്‌ ചൂണ്ടിക്കാട്ടി.

കേസിലെ രണ്ടാം പ്രതി ഹോമിയോ ഡോക്‌ടറായ പി.എ ദസ്‌തഗീറിന്റെ ജാമ്യാപേക്ഷയും ക്രൈം ബ്രാഞ്ച്‌ എതിര്‍ത്തു. കോടതി ജാമ്യ ഹരജിയില്‍ നാളെ വിധി പറയും.

ഒന്നാം പ്രതിയെടുത്ത അവധി സാധൂകരിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ കോളജിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസറായ ഇയാള്‍ ഒ.പി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്നാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക