Image

അലഹബാദിന്റെ പേര്‌ പ്രയാഗ്‌ എന്നാക്കണമെന്ന ആവശ്യവുമായി യു.പി ആരോഗ്യ മന്ത്രി

Published on 10 July, 2018
അലഹബാദിന്റെ പേര്‌ പ്രയാഗ്‌ എന്നാക്കണമെന്ന ആവശ്യവുമായി യു.പി ആരോഗ്യ മന്ത്രി


ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ടതും പുരാതനവും ആയ നഗരങ്ങളിലൊന്ന്‌, അലഹബാദിന്റെ പേര്‌ പ്രയാഗ്‌ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ്‌ ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ്‌ നാഥ്‌ സിങ്ങ്‌. ഇക്കാര്യമാവശ്യപ്പെട്ട്‌ സിദ്ധാര്‍ത്ഥ്‌ നാഥ്‌ സിങ്‌ ഗവര്‍ണര്‍ രാം നായിക്കിന്‌ കത്തയച്ചു.

ബോംബെയുടെ പേര്‌ മുംബൈ എന്നാക്കി മാറ്റിയതു പോലെ അലഹബാദിന്റെ പേര്‌ മാറ്റാന്‍ സഹായിക്കണമെന്നാണ്‌ സിദ്ധാര്‍ത്ഥ്‌ നാഥ്‌ സിങിന്റെ ആവശ്യം. ബോംബെയെ മുംബൈ എന്ന്‌ പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌ ഇപ്പോഴത്തെ യു.പി ഗവര്‍ണര്‍ രാം നായിക്കായിരുന്നു.

ഗവര്‍ണര്‍ക്ക്‌ മന്ത്രി കത്ത്‌ നല്‍കിയതിനു പിന്നാലെ തന്നെ ആദിത്യനാഥ്‌ സര്‍ക്കാര്‍ അലഹബാദിന്റെ പേരുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക