കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ ബിഷപ്പ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടക്കുമെന്ന ആശങ്കയും പോലീസിനുണ്ട്. ബിഷപ്പ് ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രക്ഷപെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്തു നല്കി. എല്ലാ വിമാനത്താവളങ്ങളിലും ഉടന്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ ബിഷപ്പ് വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം കേരളാ പോലീസ് തേടിയിട്ടുണ്ട്. പഞ്ചാബില്‍ ബിഷപ്പിന് നിരവധിയായ ഉന്നത ബന്ധങ്ങളുണ്ട്. അതിനാല്‍ പ്രദേശിക സംരക്ഷണം ബിഷപ്പിന് ലഭിക്കുമോ എന്നും കേരളാ പോലീസിന് ആശങ്കയുണ്ട്. ബിഷപ്പിനെതിരെയുള്ള ആരോപണത്തില്‍ ശങ്കമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കേരളാ പോലീസ് അറസ്റ്റിനായി നീങ്ങുന്നത്.