Image

അജ്ഞാതന്‍പെട്രോളൊഴിച്ച്‌ തീകൊളുത്തിയ പണമിടപാട്‌ സ്ഥാപന ഉടമ മരിച്ചു

Published on 14 July, 2018
 അജ്ഞാതന്‍പെട്രോളൊഴിച്ച്‌ തീകൊളുത്തിയ പണമിടപാട്‌ സ്ഥാപന ഉടമ മരിച്ചു


കോഴിക്കോട്‌ ഈങ്ങാപ്പുഴയില്‍ അജ്ഞാതന്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ ബസ്‌ സ്‌റ്റോപ്പിനു സമീപം സുബൈദ കോംപ്ലക്‌സ്‌ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സ്‌ ഉടമ കുപ്പായക്കോട്‌ സ്വദേശി സജി കുരുവിളയാണ്‌ (53) മരിച്ചത്‌.

വെള്ളിയാഴ്‌ച ഉച്ചക്ക്‌ രണ്ടു മണിയോടെയാണ്‌ സംഭവം. സ്ഥാപനത്തിലെത്തിയ അജ്ഞാതന്‍ സജിയുടെ ദേഹത്ത്‌ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീ പടര്‍ന്ന സജി സ്ഥാപനത്തില്‍നിന്ന്‌ പുറത്തിറങ്ങി താഴേക്കു ചാടി. റോഡില്‍ കെട്ടിനിന്ന മഴവെള്ളത്തിലേക്ക്‌ വീണപ്പോള്‍ നാട്ടുകാരെത്തി തീ അണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികി ത്സയിലായിരുന്നു.

കാബിനിനുള്ളില്‍ ഇരുന്ന സജിയുടെ ദേഹത്ത്‌ മുളകുപൊടി വിതറിയ ശേഷം പുറത്തു നിന്ന്‌ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു എന്നാണ്‌ നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക