Image

കര്‍ഷകര്‍ ജീവനൊടുക്കുന്ന ഇന്ത്യ മഹാരാഷ്ട്രയില്‍ മാത്രം മൂന്നുമാസത്തിനിടെ 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

Published on 14 July, 2018
കര്‍ഷകര്‍ ജീവനൊടുക്കുന്ന ഇന്ത്യ മഹാരാഷ്ട്രയില്‍ മാത്രം മൂന്നുമാസത്തിനിടെ 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു
സാമ്പത്തിക പരിഷ്കരണങ്ങളും കോര്‍പ്പറേറ്റ് പ്രീണനവും ഇന്ത്യന്‍ കര്‍ഷകന്‍റെ ജീവനെടുക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം മൂന്ന് മാസത്തിനിടെ 639 കര്‍ഷകര്‍ ജീവനൊടുക്കി എന്നത് ഞെട്ടിപ്പിക്കുന്ന യഥാര്‍ഥ്യമാണ്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടില്‍ നിയമസഭയില്‍ തുറന്നു സമ്മതിച്ചാണ് ഈ കണക്ക്. 2018 മാര്‍ച്ച് - മെയ് മാസങ്ങള്‍ക്കിടെ ജീവനൊടുക്കിയവരുടെ കണക്കുകളാണ് മന്ത്രി പുറത്ത് വിട്ടത്. ആത്മഹത്യ ചെയ്ത 639 കര്‍ഷകരില്‍ 188 പേര്‍ സര്‍ക്കാരിന്‍റെ കടാശ്വാസ പദ്ധതികള്‍ക്ക് അര്‍ഹരായിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ തുറന്നു സമ്മതിച്ചു. 
എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 13,000 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ ജീവനൊടുക്കിയെന്നാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 1500 കര്‍ഷക ആത്മഹത്യകള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
കര്‍ഷക പ്രതിസന്ധികള്‍ കാരണം സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ കിസാന്‍സഭയുടെ ലോംഗ് മാര്‍ച്ച് നടന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാല്‍ ലോംഗ് മാര്‍ച്ചിനെ തുടര്‍ന്ന് സര്‍ക്കാര്‍  സമ്മതിച്ച പ്രഖ്യാപനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമായി. 
മഹാരാഷ്ട്രയില്‍ മാത്രമല്ല ഇന്ത്യയിലെ മിക്ക നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കാര്‍ഷിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മോദി ഗവണ്‍മെന്‍റിന്‍റെ പുത്തന്‍ സാമ്പത്തിക പരിഷ്കരണങ്ങളാണ് കര്‍ഷകരെ ഇത്രയും പ്രതിസന്ധിയിലേക്ക് നയിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക