കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോ എന്ന ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ് നരേന്ദ്രമോദി. ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ അസംഗഡില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് വിവാദ ചോദ്യം മോദി ഉയര്‍ത്തിയത്. കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വാര്‍ത്ത കെട്ടിച്ചമച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാല്‍ മോദി വിവാദ പരാമര്‍ശം നടത്തിയത്.
എന്നാല്‍ കോണ്‍ഗ്രസ് മനുഷ്യരുടെ പാര്‍ട്ടിയാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്ഥാനത്തിന്റെ മഹിമ മോദി ഓര്‍മ്മിക്കണമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ എന്നാണ് മോദി ചോദിച്ചത് എന്നാണ് ബിജെപിയുടെ വിശദീകരണം. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കാത്തത് കൊണ്ട് കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ എന്ന ചോദ്യം മോദി ഉയര്‍ത്തുകയായിരുന്നു എന്നാണ് ബിജെപിയുടെ ന്യായം.
എന്നാല്‍ ലോക്സഭാ ഇലക്ഷന് മുന്‍നിര്‍ത്തി മോദി ധ്രൂവീകരണ രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും നോര്‍ത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചര്‍ച്ചയാക്കി മാറ്റിയിരുന്നു.