വിവരാവകാശ നിയമത്തില്‍ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍
chinthalokam
15-Jul-2018

ന്യൂഡല്‍ഹി: 2005ലെ വിവരാവകാശ
നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. വിവരാവകാശ ഓഫീസര്‍മാരുടെ ശമ്‌ബളം അടക്കമുള്ള
കാര്യങ്ങളിലാണ് ഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍
വിശദീകരിക്കുന്നുണ്ടെങ്കിലും നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ്
കേന്ദ്രശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം.
നിലവിലെ നിയമം അനുസരിച്ച് കേന്ദ്രത്തിലെ
മുഖ്യ വിവരാവകാശ കമ്മിഷണറുടെ ശമ്‌ബളം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടേതിന്
തുല്യമാണ്. സംസ്ഥാനങ്ങളിലും സമാനമായ രീതിയാണ് പിന്തുടരുന്നത്.
അതേസമയം,
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനിലും വിവരാവകാശ നിയമത്തിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന വിവരാവകാശ കമ്മിഷനിലും സമാന രീതിയിലുള്ള ശമ്‌ബള വ്യവസ്ഥ
നടപ്പിലാക്കുന്നത് ഉചിതമല്ലെന്നാണ് കേന്ദ്ര പെഴ്‌സ്‌ണല്‍ ആന്‍ഡ് ട്രെയിനിംഗ്
മന്ത്രാലയത്തിന്റെ നിലപാട്.
എന്നാല്‍ വിവരാവകാശ കമ്മിഷനെ കേന്ദ്ര, സംസ്ഥാന
സര്‍ക്കാരുകളുടെ നേരിട്ടുള്ള ശമ്‌ബളത്തിന്‍ കീഴിലാക്കുന്നത്
തിരിച്ചടിയാവുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. ഇത് സര്‍ക്കാര്‍ അനുകൂല
നിലപാടെടുക്കാന്‍ വിവരാവകാശ കമ്മിഷനെ നിര്‍ബന്ധിതരാക്കും. കമ്മിഷന്റെ സ്വതന്ത്ര
പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും ചെയ്യും.
കേന്ദ്രസര്‍ക്കാരിന്റെ
നിര്‍ദ്ദിഷ്‌ട ബില്ലിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവര്‍ത്തക അഞ്‌ജലി
ഭരദ്വാജ് നല്‍കിയ അപേക്ഷയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര പെഴ്‌സ്‌ണല്‍
ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം തയ്യാറായിട്ടില്ല. ബില്‍ പണിപ്പുരയിലാണെന്നും
കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നുമായിരുന്നു മറുപടി. ഇതാണ്
വിവരാവകാശ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തിന്
കാരണമായത്.
പൊതുഅഭിപ്രായം തേടാതെയും സുതാര്യത ഇല്ലാതെയുമാണ് ബില്‍
അവതരിപ്പിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ ആക്ഷേപം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments