ഡാളസ്സ് : ഡാളസ്സില്‍ അനുഭവപ്പെടുന്ന കഠിന
ചൂടില്‍ രണ്ടുപേര്‍ മരണപ്പെട്ടതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍
സര്‍വ്വീസസ് ഡയറക്ടര്‍ സാക്ക് തോപ്സണ് ജൂണ്‍ 30 ന് പുറത്തിറക്കിയ ഒരു
പത്രക്കുറുപ്പില്‍ അറിയിച്ചു. നാല്പത്തിമൂന്ന് വയസ്സുള്ള നോര്‍മന്‍ തോമസ്,
50 വയസ്സുള്ള പാട്രിക്ക് ബാര്ബെക്ക് എന്നിവരാണ് സൂര്യാഘാതം മൂലം
മരണപ്പെട്ടത്.
കുട്ടികളെ തനിയെ വാഹനത്തില്‍ ഇരുത്തി പുറത്തുപോകരുതെന്നും, അയല്പക്കത്ത്
താമസിക്കുന്നവരെ കുറിച്ചു ഇടയ്ക്ക് അന്വേഷിക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.
വീടുകളിലെ എയര്‍ കണ്ടീഷനുകള്‍ തകരാറിലായാല്‍ വിവരം ഉടനെ ഹെല്‍ത്ത് ഹോട്ടു
ലയിനില്‍ ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 214 819 6001