Image

അഞ്ജലി മേനോന്റെ 'കൂടെ'

Published on 17 July, 2018
അഞ്ജലി മേനോന്റെ 'കൂടെ'
അഞ്ജലി മേനോന്‍ ഒരുക്കിയ 'കൂടെ' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് നസ്രിയ അവതരിപ്പിക്കുന്ന ജെനി എന്ന അനിയത്തിക്കുട്ടിയും പൃഥ്വിരാജിന്റെ ജോഷ്വാ എന്ന ഇച്ചായനും.
പത്താം ക്ലാസ്സില്‍ തോറ്റപ്പോള്‍ അസുഖക്കാരിയായ അനിയത്തിക്കുട്ടിക്കും വീടുപോലും വില്‍ക്കേണ്ട അവസ്ഥയിലായ വര്‍ക്ഷോപ്പുകാരന്‍ അപ്പനും വേണ്ടിയാണ് ജോഷ് പ്രവാസിയാകുന്നത്. പ്രിയമുള്ള ഫുട്ബോളിനെ ഉപേക്ഷിച്ച്, പ്രിയങ്കരമായിരുന്ന മുഖങ്ങളെ ഉപേക്ഷിച്ച് അന്നുമുതല്‍ അവന്‍ വീട്ടുകാര്‍ക്കുവേണ്ടി ജീവിതം ഹോമിക്കാന്‍ തുടങ്ങുന്നു.
ആ പ്രായം മുതല്‍ ജോഷ് അനുഭവിച്ചു പോരുന്ന പീഡോഫീലിക് അനുഭവം മുതല്‍ എല്ലാവിധ ചൂഷണങ്ങളുടെയും അപമാനങ്ങളുടെയും ഇരുട്ട് അവന്റെ പ്രായമെത്തിയ മുഖം കാണിച്ചുതരുന്നുണ്ട്. കടുത്ത വിഷാദത്തില്‍പ്പെട്ട്, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മനുഷ്യന്റെ മുഖം.
ജീവിതത്തിന്റെ അര്‍ത്ഥങ്ങളെ ലളിതമായ വാക്കുകളിലൂടെയാണ് ജെനി ജോഷ്വായ്ക്ക് പറഞ്ഞു കൊടുക്കുന്നത്. അതില്‍ സ്നേഹത്തെ കുറിച്ചുള്ള വിലയിരുത്തലുണ്ട്, അച്ഛനെയും അമ്മയെയും കുറിച്ചുള്ള കരുതലുണ്ട്, അവളുടെ ഇച്ചയെ കുറിച്ചുള്ള ആധികളുണ്ട്, വഴിയില്‍ ഒറ്റയ്ക്കായിപോയ സോഫിയെ കുറിച്ചുള്ള വേവലാതികളുണ്ട്... മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജെനി എന്ന കഥാപാത്രം ജോഷ്വായുടെ മനസാക്ഷിയുടെ തന്നെ സ്വരമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക