Image

ട്രമ്പ് ബേബി ബ്ലിമ്പിന്റെ പേരിലും എതിരാളികള്‍ ഫണ്ട് റെയ്‌സിംഗ് നടത്തുന്നു (എബ്രഹാം തോമസ് )

എബ്രഹാം തോമസ് Published on 17 July, 2018
ട്രമ്പ് ബേബി ബ്ലിമ്പിന്റെ പേരിലും എതിരാളികള്‍ ഫണ്ട് റെയ്‌സിംഗ് നടത്തുന്നു (എബ്രഹാം തോമസ് )
ഹില്‍സ്ബറോ, ന്യൂജേഴ്‌സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ചെയ്യുന്നതും പറയുന്നതും എല്ലാം വിമര്‍ശകര്‍ വലിയ വാര്‍ത്തയാക്കുകയാണ്. ഈയിടെ യുണൈറ്റഡ് കിംഗ്ഡമില്‍ സന്ദര്‍ശനം നടത്തിയപ്പോഴും ട്രമ്പിന്റെ പ്രവര്‍ത്തിയും പ്രഭാഷണവും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിമര്‍ശനവിധേയമാക്കി.

പ്രചുര പ്രചാരം നേടിയ ഒരു വീഡിയോവില്‍ ട്രമ്പ് ബ്രിട്ടീഷ് രാജ്ഞിയോടൊപ്പം പട്ടാളക്കാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നു. രാജ്ഞിയുടെ നിര്‍ദേശം ശ്രദ്ധിക്കാതെ ട്രമ്പ് രാജ്ഞിയുടെ ഭാഗത്ത് കൂടെ നടക്കുന്നതും അവരുടെ മുന്നില്‍ കയറിനടക്കുന്നതും എല്ലാം വിമര്‍ശനവും ഹാസ്യവും കലര്‍ത്തി വീഡിയോവില്‍ അവതരിപ്പിക്കുന്നു.

ട്രമ്പിന്റെ ആദ്യ യു.കെ. സന്ദര്‍ശനമായിരുന്നു ഇത്. ലണ്ടനില്‍ പ്രതിഷേധക്കാര്‍ ട്രമ്പ് ബേബി ബ്ലിമ്പ് എന്ന പേരില്‍ ഒരു വലിയ ഹീലിയം ബലൂണ്‍ ഉയര്‍ത്തിയത് വലിയ വാര്‍ത്തയായി. ട്രമ്പിനെ തീരെ പുകഴ്ത്താനല്ലാതെ പല്ലിളിച്ച് കാട്ടുന്ന മുഖഭാവം. തീരെ ചെറിയ കൈകള്‍. ഇതെല്ലാമുള്ള ബേബി ബഌബിന് ആരാധകര്‍ ഏറെ ഉണ്ടായി.
ന്യൂജേഴ്‌സിയിലെ ഹില്‍സ്ബറോയിലെ സജീവ ട്രമ്പ് വിരോധി ഡിഡിയര്‍ ഹിമനേസ് കാസ്‌ട്രോ മറ്റു ചില സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ട്രമ്പ് ബേബി ബഌമ്പിനെ അമേരിക്കയിലും ഒരു ഗോ ഫണ്ട് മീ വെബ് പേജ് ഉണ്ടാക്കി. 4,500 ഡോളര്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. 22 മണിക്കൂറിനുള്ളില്‍ ഫണ്ട് റെയ്‌സിംഗ് ലക്ഷ്യം കടന്നു എന്ന് ഹിമനേസ്- കസ്‌ട്രോ പറയുന്നു. അടുത്തമാസം പകുതിയോടെ ബഌമ്പ് അമേരിക്കന്‍ ആകാശത്ത് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു. ലണ്ടനില്‍ ഉയര്‍ത്തിയ ബഌമ്പും ധനസമാഹരണത്തിലൂടെ ആയിരുന്നു.

ബ്ലിമ്പിന്റെ ഫണ്ട് റെയ്‌സിംഗ് പേജില്‍ ഇങ്ങനെ പറയുന്നു. ഡൊണള്‍ഡ് ട്രമ്പ് ഒരു വലിയ ദേഷ്യക്കാരന്‍ കുഞ്ഞാണ്. ലോലമായ അഹന്തയും തീരെ ചെറിയ കൈകളുമുള്ള കുഞ്ഞ്. ബ്രിട്ടന്‍ മുഴുവന്‍ അദ്ദേഹത്തെ പുച്ഛത്തോടെ കാണുകയും കളിയാക്കി ചിരിക്കുകയും ചെയ്യുന്നു എന്ന് അറിയിക്കുകയായിരുന്നു ഉദ്ദേശം.

അമേരിക്കയില്‍ മറ്റ് പല സ്ഥലങ്ങളിലും ട്രമ്പ് ബേബി ബ്ലിമ്പുകള്‍ക്ക് വേണ്ടി ധനസമാഹരണം നടക്കുകയാണ്. മേരിലാന്‍ഡിലെ സില്‍വര്‍സ്പ്രിംഗ്, ടെക്‌സസിലെ ഓസ്റ്റിന്‍, മിസ്സൗറിയിലെ സെന്റ് ലൂയിസ്, ന്യൂമെക്‌സിക്കോയിലെ ഫാമിംഗ്ടണ്‍ എന്നീ നഗരങ്ങളിലാണ് ബഌമ്പുകള്‍ ഉയര്‍ത്തുവാന്‍ ശ്രമം നടക്കുന്നത്. ഏറെ വൈകാതെ കൂടുതല്‍ നഗരങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയേക്കും.

ഫണ്ട്‌റെയ്‌സിംഗിന്റെ വെബ്‌പേജില്‍ പറയുന്നത് ബേബി ട്രമ്പിനെ ബെഡ്മിനിസ്റ്ററില്‍ കൊണ്ടുവരണമെന്ന് നിങ്ങള്‍ തീരുമാനിച്ചു എന്നാണ്. ട്രമ്പ് നാഷ്ണല്‍ ഗോള്‍ഫ് ക്ലബ്ബിന്റെ ആസ്ഥാനം ഇവിടെയാണ്. വേനല്‍ക്കാലത്ത് വാരാന്ത്യം ചെലവഴിക്കാന്‍ ട്രമ്പും കുടുംബവും ഇവിടെ എത്താറുണ്ട്. പീപ്പിള്‍സ് മോട്ടോര്‍ കേഡ് എന്ന നാട്ടിന്‍പുറ സംഘം സ്പ്രിംഗിലും സമ്മറിലും ശനിയാഴ്ചകളില്‍ ഗോള്‍ഫ് ക്ലബ്ബിലേയ്ക്ക് പോകുന്ന റോഡില്‍ പ്രതിഷേധ പ്രകടനം നടത്താറുണ്ട്.

ട്രമ്പ് ബേബി ബഌമ്പുകള്‍ അമേരിക്കന്‍ മാനത്ത് ഉയരുന്നതിനെ കുറിച്ച് യഥാര്‍ത്ഥ ട്രമ്പ് എന്താണ് പറയുന്നത് എന്ന് വരും ദിനങ്ങളില്‍ കേള്‍ക്കാന്‍ കഴിഞ്ഞേക്കും.

Join WhatsApp News
trumputin 2018-07-17 12:26:33
Speaker Ryan: "We just conducted a yearlong investigation into Russia's interference in our elections. They did interfere in our elections. It's really clear. There should be no doubt about that."
where are those malayalee trump supporters?
treason 2018-07-20 05:45:49
Republicans on the House Intel Committee voted against our motion to subpoena the U.S. interpreter from the Trump-Putin summit to testify. The American people need to know what secret deals Trump made with Putin during his one-on-one meeting.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക