Image

കേരള എക്‌സ്പ്രസ്സ് ചീഫ് എഡിറ്റര്‍ക്ക് അഭിനന്ദനം

തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ Published on 19 July, 2018
കേരള എക്‌സ്പ്രസ്സ് ചീഫ് എഡിറ്റര്‍ക്ക് അഭിനന്ദനം
ഐപിസി ഗ്ലോബല്‍ മീഡിയാ അസ്സോസിയേഷന്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീ.കെ.എം. ഈപ്പനെ ജൂലൈ 20ന് ഐ.പി.സി. ഫാമിലി കോണ്‍ഫ്രറന്‍സ് പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയംഗമായ അഭിനന്ദനം!

1992 ല്‍ ചിക്കാഗോയില്‍ നിന്നും 24 പേജില്‍ ആരംഭിച്ച കേരളാ എക്‌സ്പ്പസ്സിന്റെ അഭിനന്ദനീയമായ വളര്‍ച്ചയിലും പ്രശസ്തിയിലും ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പനും, എക്‌സിക്യൂട്ടീവ് എഡിറ്ററായി സ്തുത്യര്‍ഹമായ പത്രപ്രവര്‍ത്തനം അനുഷ്ഠിച്ചുകൊണ്ടിരിക്കുവാനും അഭിമാനിക്കുവാനും ഏറെ വകയുണ്ട്. കേരളാ എക്‌സ്പ്രസ്സ് ചീഫ് എഡിറ്റര്‍ക്ക് നല്‍കപ്പെടുന്ന ഈ അവാര്‍ഡ് കേരളാ എക്‌സ്പ്രസ്സിന് കിട്ടുന്ന അംഗീകാരം കൂടിയാണ്.

ജാതിയോ മതമോ സമുദായ ചിന്തയോ കൂടാതെ എല്ലാവരെയും ആദരിച്ചുകൊണ്ട് ഉന്നതമായ മാനുഷികമൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് ഉദാത്തവും ഉല്‍കൃഷ്ടവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന കേരളാ എക്‌സ്പ്രസ്സിന് സര്‍വ്വമംഗളങ്ങളും വിജയങ്ങളും ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊള്ളുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക