മുസ്ലിം തീവ്രവാദികളില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവദമ്പതികളുടെ ഫേസ്ബുക്ക് വീഡിയോ. സംഭവം സാക്ഷര കേരളത്തില്‍ തന്നെയാണെന്നത് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വസ്തുതയായിരിക്കുന്നു. പ്രണയിച്ച് മിശ്ര വിവാഹം ചെയ്ത ഹാരിസണും ഷെഹാനയുമാണ് മുസ്ലിം തീവ്രവാദികളില്‍ നിന്നും എസ്ഡിപിഐ നേതാക്കളില്‍ നിന്നും ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് ഹാരിസണ്‍. ഷെഹാനയും ആറ്റിങ്ങള്‍ സ്വദേശിനി തന്നെ.
മതം നോക്കിയല്ല ഞങ്ങള്‍ വിവാഹം ചെയ്തതെന്നും സ്നേഹിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണെന്നും പോസ്റ്റില്‍ പറയുന്നു. മതേതര കേരളം സഹായിച്ചില്ലെങ്കില്‍ താന്‍ മറ്റൊരു കെവിനായി മാറുമെന്ന് ഹാരിസണ്‍ ഭീതിയോടെ പറയുന്നുണ്ട്. തങ്ങള്‍ പരസ്പരം ജാതിയും മതവുമൊന്നും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇരുവരും പറയുന്നു.
എന്നാല്‍ തന്നെയും ഭര്‍ത്താവിനെയും കൊല്ലാന്‍ മുസ്ലിം തീവ്രവാദികള്‍ ക്വട്ടേഷന്‍ നല്കി കഴിഞ്ഞുവെന്ന് ഷെഹാന ഫേസ്ബുക്കിലൂടെ പറയുന്നു.
നിലവില്‍ ആയിരകണക്കിനാളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. ഇരുവരെയും മതേതര കേരളം സംരക്ഷിക്കണമെന്നാണ് ഫേസ്ബുക്കില്‍ ഏവരും ആവശ്യപ്പെടുന്നത്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എസ്ഡിപിഐക്കെതിരെ വന്‍ ജനകീയ പ്രതിരോധം ഉയരുമ്പോഴാണ് നവദമ്പതികളുടെ സഹായ അഭ്യര്‍ഥന എന്നതും ശ്രദ്ധേയമാണ്.