Image

രണ്ട് വയസ്സുള്ള മകളെ അഞ്ച് തവണ കാമുകന്‍ പീഡിപ്പിക്കുന്നത് നോക്കിനിന്നത് സ്വന്തം അമ്മ, സംഭവം കനാസില്‍

Published on 19 July, 2018
രണ്ട് വയസ്സുള്ള മകളെ അഞ്ച് തവണ കാമുകന്‍ പീഡിപ്പിക്കുന്നത് നോക്കിനിന്നത് സ്വന്തം അമ്മ, സംഭവം കനാസില്‍
നൊന്തു പെറ്റ മകളെ രണ്ടുവയസ്സുള്ള മകളെ കാമുകനൊപ്പം റൂമില്‍ പൂട്ടിയിട്ട് ക്രൂരമായ ലൈംഗിക പീഡനത്തിന് അവസരം ഒരുക്കിയത് സ്വന്തം അമ്മ. ലോകമാകെ വാര്‍ത്ത കേട്ടു ഞെട്ടിത്തരിക്കുമ്പോള്‍ തെല്ലും കൂസലില്ലാതെ ഈ സ്ത്രീ പോലീസുകാരുടെ മുന്നില്‍ നിന്നു. മകളെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍, ആ കുരുന്നു വേദനയില്‍ വാവിട്ടു നിലവിളിക്കുമ്പോള്‍ ഈ അമ്മ ഇതൊക്കെ നോക്കി നില്‍ക്കുകയായിരുന്നുവേ്രത. അമേരിക്കയിലെ കനാസ് നഗരത്തിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
25 വയസ്സ്‌കാരിയായ അസീസ് വാട്‌സണ്‍ എന്ന അമ്മയാണ് മകളെ കാമുകന്റെ ക്രൂരമായ പീഡനത്തിന് വിട്ടുകൊടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ അമ്മയ്‌ക്കെതിരെ ശിശു പീഡനത്തിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തി.
കാമുകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കുട്ടിയെ അയാള്‍ക്കൊപ്പം പൂട്ടിയിട്ടതെന്നാണ് അസീസ് വാട്ട്‌സണ്‍ സമ്മതിച്ചു. 5 തവണയാണ് കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തത്. ഈ രംഗങ്ങള്‍ റെക്കോഡ് ചെയ്യുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.
കാമുകനെ പേടിച്ചതാണ് ഈ ക്രൂരകൃത്യത്തിന് കൂട്ട് നില്‍ക്കേണ്ടി വന്നതെന്നാണ് അമ്മയുടെ നിലപാട്.
ഇവരെ കോടതി ജാമ്യത്തില്‍ വിട്ടെങ്കിലും ഇവര്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക