Image

സര്‍വ്വകക്ഷി യോഗത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഇല്ലാതിരുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

Published on 19 July, 2018
സര്‍വ്വകക്ഷി യോഗത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഇല്ലാതിരുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇല്ലാതിരുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ തുടങ്ങിയവരെല്ലാം സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എഎന്‍ രാധാകൃഷ്ണനായിരുന്നു സംഘത്തൊടൊപ്പം എത്തിയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താന്റെ കുറവില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
കേരളം ഉന്നയിച്ച ഒരു വിഷയത്തിലും പ്രധാനമന്ത്രി അനുകൂലമായ പ്രതികരണം നടത്തിയില്ലെന്ന് മാത്രമല്ല പണം നല്‍കിയിട്ടും കേരളം പൂര്‍ത്തിയാക്കാത്ത കേന്ദ്ര പദ്ധതികളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി യോഗത്തിനെത്തിയത്. മുഖ്യമന്ത്രിയും സംഘവും ഉന്നയിച്ച ഓരോ ആവശ്യങ്ങളെയും പ്രധാനമന്ത്രി നേരിട്ടതും പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ചൂണ്ടിക്കാട്ടി തന്നെയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക