Image

ആഷിക് അബുവിന്റെ മായാനദി വീണ്ടും തീയറ്ററുകളിലേയ്ക്ക്

Published on 20 July, 2018
ആഷിക് അബുവിന്റെ മായാനദി വീണ്ടും തീയറ്ററുകളിലേയ്ക്ക്

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത മായനദി വീണ്ടും തീയറ്ററിലേയ്ക്ക്. ഇന്നു മുതലാണ് കേരളത്തിലെ ഏതാനും തിയേറ്ററുകളില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നത്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നതിനൊപ്പം ഏതെല്ലാം കേന്ദ്രങ്ങളിലാണ് റീ റിലീസ് എന്ന വിവരവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, വളാഞ്ചേരി, മുക്കം, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് മായാനദി വീണ്ടും എത്തുന്നത്

2017 ഡിസംബര്‍ 22 നാണ് മായാനദി പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ഡിവിഡി ഓഗസ്‌റ്റോടെ പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ നേരത്തേ അറിയിച്ചത്. ചിത്രം ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങിയതോടെ മായാനദിയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഈ പശ്ചാത്തലത്തിലാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക