Image

ബി.ജെ.പിയെ തൂത്തെറിയൂ, രാജ്യത്തെ രക്ഷിക്കൂ: മമതാ ബാനര്‍ജി

Published on 21 July, 2018
ബി.ജെ.പിയെ തൂത്തെറിയൂ, രാജ്യത്തെ രക്ഷിക്കൂ: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കേന്ദ്രത്തില്‍ നിന്ന്‌ തൂത്തെറിയാനായി പ്രവര്‍ത്തിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജി ആഹ്വാനം ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 ലോക്‌സഭാ സീറ്റും നേടുമെന്നും അവര്‍ അവകാശപ്പെട്ടു. കൊല്‍ക്കത്തയില്‍ രക്തസാക്ഷി ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

ബി.ജെ.പിയെ അകറ്റൂ, രാജ്യത്തെ രക്ഷിക്കൂ എന്ന പേരില്‍ ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തില്‍ ക്യാന്‌പെയിന്‍ നടത്താന്‍ തീരുമാനിച്ചതായും മമത പറഞ്ഞു. സമാന ചിന്താഗതിക്കാരായ കക്ഷികളുമായി ചേര്‍ന്നായിരിക്കും ക്യാന്‌പെയിന്‍ സംഘടിപ്പിക്കുക. 2019ലെ പൊതുതിരഞ്ഞെടുപ്പ്‌ ബി.ജെ.പിക്ക്‌ എല്ലാം കൊണ്ടും വലിയൊരു തിരിച്ചടി ആയിരിക്കും. അതിന്‌ വഴിമരുന്നിടുന്നത്‌ ബംഗാളായിരിക്കും മമത പറഞ്ഞു.

ഒരു പന്തല്‍ പോലും നിര്‍മിക്കാന്‍ കഴിയാത്തവരാണ്‌ രാജ്യത്തെ നിര്‍മിക്കുമെന്ന്‌ പറയുന്നത്‌. മിഡ്‌നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ ഈ പ്രസ്‌താവന. ആഗസ്റ്റ്‌ 15ലെ ക്യാന്‌പെയിന്‍ കൂടാതെ അടുത്ത വര്‍ഷം ജനുവരി 19ന്‌ രാജ്യത്താകമാനമുള്ള നേതാക്കളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ മെഗാറാലി നടത്തുമെന്നും മമത പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക