Image

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപിടിച്ചത്‌ കൊലപാതകശ്രമമെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി

Published on 21 July, 2018
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപിടിച്ചത്‌ കൊലപാതകശ്രമമെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി

രാജ്യസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കിടെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപിടിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭത്തില്‍ രാഹുല്‍ സൂചി വഴിയോ മറ്റോ പ്രധാനമന്ത്രിയുടെ ശരീരത്തിലേക്ക്‌ വിഷം കുത്തിവെച്ചേക്കാമെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. മോദി എത്രയും വേഗം വൈദ്യസഹായം തേടണമെന്നും സ്വാമി പറഞ്ഞു.

'ഒരു വിഡ്‌ഢി തന്നെ കെട്ടിപ്പിടിക്കാന്‍ നമോ(നരേന്ദ്രമോദി) ഒരിക്കലും അനുവദിക്കരുതായിരുന്നു. റഷ്യക്കാരും വടക്കന്‍കൊറിയക്കാരുമൊക്കെ വിഷം കുത്തിവെക്കാന്‍ ഒരു പ്രത്യേകതരം വിദ്യ ഉപയോഗിക്കാറുണ്ട്‌. എത്രയും വേഗം മോദി ആശുപത്രിയില്‍ എത്തുകയും സുനന്ദയുടെ കൈയില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്‌മ സുഷിരങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന്‌ പരിശോധിക്കുകയും വേണമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌'സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

പ്രസംഗത്തിലുടനീളം നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുല്‍ ഏറ്റവും അവസാനം മോദിക്ക്‌ സമീപത്തേക്ക്‌ നടന്നടുക്കുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയുമായിരുന്നു. .മോദിയെ ആശ്ലേഷിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക