Image

രാജ്യദ്രോഹം പോലും? (ബി ജോണ്‍ കുന്തറ)

Published on 21 July, 2018
രാജ്യദ്രോഹം പോലും? (ബി ജോണ്‍ കുന്തറ)
ചോദ്യം, ഡൊണാള്‍ഡ് ട്രംപ് അടുത്തനാള്‍ റഷ്യന്‍ പ്രസിസന്റ്‌റ് വാല്‍ഡിമാര്‍ പുട്ടിനുമായി ഹെല്‍സിങ്കിയില്‍ നടത്തിയ കൂടിക്കാഴ്ച്ച ഒരു രാജ്യ ദ്രോഹ കുറ്റമോ?

അമേരിക്കയില്‍ഒട്ടനവധിമാധ്യമങ്ങളുംഅവരുടെവിഴുപ്പ്ചുമന്നുകൊണ്ടുനടക്കുന്ന ഡെമോകാറ്റ്‌സും, നിരവധി ചിലക്കുന്ന തലകളും ആക്രോശിക്കുന്നു ട്രംപ് രാജ്യ ദ്രോഹി.

ട്രംപ് വിരോധികളുടെ ബുദ്ധിഭ്രമം,ഉന്മാദം ഏതു രീതിയില്‍ തരം താഴ്ന്നിരിക്കുന്നു എന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. വിവരമില്ലായ്മ തികച്ചും അപലനീയം. എന്താണ് ഇവര്‍ വിളിച്ചുകൂവുന്ന "ട്രീസന്‍ " രാജ്യ ദ്രോഹം എന്ന വാക്കിന്റെഅര്‍ത്ഥമെന്തെന്ന് ഇവര്‍ ഡിക്ഷണറി നോക്കിയിട്ട് എടുത്തുചാടി സംസാരിച്ചിരുന്നെങ്കില്‍ ബുദ്ധിയായിരുന്നു.

ട്രീസണ്‍,( രാജ്യദ്രാഹക്കുറ്റം) ചുമത്താവുന്ന പ്രവര്‍ത്തി, യു .സ് ഭരണഘടന അനുശാസിക്കുന്നത്, യുദ്ധത്തില്‍ ഒരു ശത്രു രാജ്യത്തെ തുണക്കുക, സഹായിക്കുക. റഷ്യ അമേരിക്കയുമായി ഒരു യുദ്ധത്തിലാണോ? ഇതാദ്യമൊ ഒരമേരിക്കന്‍ പ്രസിസന്റ്‌റ് റഷ്യന്‍ പ്രസിഡന്റ്‌റുമായി കൂടിക്കാഴ്ച്ച നടത്തുന്നത്? ട്രംപ് വിരോധികള്‍ ഒരിക്കലെങ്കിലും നിങ്ങളുടെ മരിച്ചുകൊണ്ടിരിക്കുന്ന സാമാന്യ ബോധം ചരിത്രത്തിന്റെ താളുകളിലേയ്ക്ക് തിരിച്ചുവിടൂ വിഡ്ഢിത്തം വിളിച്ചു കൂവുന്നതിനുമുമ്പ് .ഹെല്‍സിങ്കിയില്‍ ട്രംപും പുട്ടിനും കൂടിയൊരു പത്ര സമ്മേളനത്തില്‍ സംബദ്ധിച്ചു ഇതില്‍ ട്രംപ് പുട്ടിനോട് കയര്‍ത്തു സംസാരിച്ചില്ല, കുറ്റപ്പെടുത്തിയില്ല ഇതെല്ലാമാണ് ട്രംപ് ചെയ്യ്ത രാജ്യദ്രോഹ കുറ്റം.

റോബര്‍ട്ട് മുള്ളര്‍ ഇതിനോടകം 30 റഷ്യാക്കാരെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തലയിട്ടു എന്ന കുറ്റംചുമത്തി വിചാരണ നടത്തണം എന്ന കല്പന പുറപ്പെടുവിച്ചിരുന്നു. അതേ സമയം ഡി.ഒ .ജെ. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നു ഒരമേരിക്കന്‍ പോലും ഈ കുറ്റത്തിനു കൂട്ടുനിന്നിട്ടില്ല. കൂടാതെ റഷ്യാക്കാര്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പു ഘടന സ്വാധീനീക്കുന്നതിനൊ വോട്ടെണ്ണല്‍ യാധ്രങ്ങളില്‍ വൈറസ് കടത്തിവിടുന്നതിനോ ശ്രമിച്ചിട്ടില്ല ശ്രമിച്ചാല്‍ത്തന്നെ നടക്കുകയുമില്ല.

പിന്നെന്താണ് റഷ്യാക്കാര്‍ ചെയ്തുവെന്നു പറയുന്നത്? അവര്‍ ഹില്ലരി ക്‌ളിന്ററ്റെ ഇമെയില്‍ മോഷ്ട്ടിച്ചു ഡെമോക്രാസ്റ്റിക് പാര്‍ട്ടിയുടെ ഇമെലുകള്‍ ചോര്‍ത്തിയെടുത്തു.

ഇതാരുടെ കുറ്റം വീടുവാതില്‍ മലര്‍ക്കെ തുറന്നിട്ടിട്ടു കള്ളന്‍ കയറി എന്നു പറയുന്നതുപോലെ. ഹില്ലരിയും ഡി.ന്‍ .സി.യും ചേര്‍ന്ന് ബേര്‍ണി സാണ്ടേഴ്‌സിനെ ഒതുക്കുന്നതിനുള്ള ഗൂഡാലോചനകള്‍ പുറത്തുവരുന്നത് ഇങ്ങനല്ലേ? എന്തുകൊണ്ട് ട്രംപിനെ കുരുതിനടത്തുവാന്‍ നടക്കുന്നവര്‍ ഹില്ലരി കാട്ടിയ കളവും തെമ്മാടിത്തരവും കണ്ടില്ലെന്നുനടിക്കുന്നു?

രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം അമേരിക്കയും റഷ്യയും യൂറോപ്പിലേയും ഏഷ്യയിലേയും ഒട്ടുമുക്കാല്‍ രാജ്യങ്ങളും ഓരോ ചേരികളില്‍ ചേര്‍ന്നുനില്‍ക്കുന്നതിന് വഴികളൊരുക്കി. ഇന്ന് അമേരിക്ക, റഷ്യ, ചൈന ഇവര്‍ പരിപൂര്‍ണ ഐക്യമേഖലകളില്‍ വര്‍ത്തിക്കുന്ന രാജ്യങ്ങളല്ല എന്നിരുന്നാല്‍ ത്തന്നെയും ശത്രുക്കളുമല്ല. ഇവരെല്ലാവരും പരസ്പ്പരം സംശയ ദൃഷ്ട്ടിയില്‍ മുന്നോട്ടുപോകുന്നു. ചാരപ്രവര്‍ത്തികള്‍ ആര്‍ക്കുമൊരു പുതുമയല്ല ഇവിടെ ആരും പുണ്യവാളന്മാരില്ല.

എന്താണ് സി.
ന്‍ .ന്‍ ഹെല്‍സിങ്കിയില്‍ പ്രദീഷിച്ചത് ഡൊണാള്‍ഡ് ട്രംപ്, സുരേഷ് ഗോപിയുടെ പോലീസ് വേഷത്തില്‍ പുട്ടിന്‍റ്റെ നേരേ ചൂണ്ടുവിരലുയര്‍ത്തി ശാസിക്കുന്ന ഒരു രംഗമാണ് അതുകേട്ട് പുട്ടിന്‍ ട്രംപിന്റെ മുന്നില്‍ മുട്ടുകുത്തി മാപ്പപേഷിക്കുന്ന സീന്‍. പുട്ടിനും ട്രംപും പരസ്പര ബഹുമാനം പൊതുജന സമഷം കാട്ടിയതു തെറ്റായിപ്പോയോ?

ഇവര്‍ പൊതു പത്ര സമ്മേളനത്തിനുമുമ്പ് ഒരുമണിക്കൂര്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി ആ അവസരത്തില്‍ എന്തൊക്കെ ഇവര്‍ സംസാരിച്ചുവെന്ന് ഇവര്‍ക്കുമാത്രമറിയാം. മനസ്സിലാകാത്തഒന്ന്, പൊതുവേദിയില്‍ പുട്ടിന്‍ ട്രമ്പിനേയോ ട്രംപ് പുട്ടിനേയോ അധിക്ഷേപിച്ചാല്‍ ഇവര്‍ക്കു രണ്ടുപേര്‍ക്കും ഒന്നുകില്‍ പരസ്പരം അതൊരു വാഗ്‌വാദത്തിനുള്ള അരങ്ങാക്കാം അഥവാ ഒരാള്‍ ഇറങ്ങിപ്പോകുന്ന വേദിയുമാകാം. ഇവിടെ ആര്‍ക്കെന്തു നേട്ടം?

ഹില്ലരിയുടെ ഇമെയില്‍ ആരു ചോര്‍ത്തി എന്നതല്ല ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. ഇവിടെ നാം നേരിടുന്ന പ്രശ്‌നങള്‍, തീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍, അഭയാത്രികളുടെ അവസ്ഥകള്‍ , മിഡിലീസ്റ്റില്‍ സമാധാനം കൊണ്ടുവരുവാന്‍ പറ്റുമോ, ഇറാന്‍ മിഡിലീസ്റ്റില്‍ നടത്തുന്ന തരികിടകള്‍ക്ക് എങ്ങിനെ ഉത്തരം നല്‍കുവാന്‍ പറ്റും. ഇതെല്ലാമാണ്.

റഷ്യ ലോകത്തിലെ രണ്ടാമത്തെ അണു ആയുധ ശക്ത രാജ്യമാണ് . ഈരാജ്യത്തിന്റെ ഭരണാധികാരി ആരുമാകട്ടെ ഇയാള്‍ക്ക് പലേ രാഷ്ട്രങ്ങളുടെ മേലും സ്വാധീനമുണ്ട് നല്ലതിനും മോശത്തിനും അയാളുമായി പറ്റുന്നത്ര നല്ലൊരു ബന്ധമുള്ളതല്ലേ എല്ലാവര്‍ക്കും നല്ലത്. റഷ്യ ഞങ്ങളുടെ ശതൃ എന്നു പറഞ്ഞിട്ടെന്തുഗുണം? ഇവിടെ ഡൊണാള്‍ഡ് ട്രംപ് തികച്ചും പ്രായോഗികമായ രീതികള്‍ മറ്റു ശക്ത രാജ്യ നേതാക്കളുമായുള്ള സമീപനങ്ങളില്‍ സ്വീകരിക്കുന്നു അതിനെ പ്രശംസിക്കയാണ് വേണ്ടത് അല്ലാതെ ഹില്ലരി തോറ്റതിലുള്ള അമര്‍ഷം തീര്‍ക്കുന്നതിനുള്ള സമയമല്ലിത്.
Join WhatsApp News
Boby Varghese 2018-07-22 15:29:33
The Democrats and fake news [ they are the same ] still could not find peace with what happened in the last election. Everyday they invent something against the duly elected President of the country. Russian collusion, -hit hole, Stormy Daniels etc etc. Now Trump is a Traitor. Trump is Hitler[ who killed 12+ million], Trump is Stalin [who killed 20+ million].
Trump in one and a half years achieved more than Clinton, Bush and Obama achieved during their 24 years. During their years people were asking where are the jobs? Now the employers are asking where are the workers? First time in history, we have 1.2 jobs available for one applicant. The difference between white unemployment and black unemployment is only 2.4 which is the first time it fell less than 3.

When great employment numbers were reported, Nancy Pelosi called "reckless" numbers. When personal taxes were cut, she used the term apocalyptic. Bill Maher openly wished for a recession so that Trump could be defeated in 2020. The Democrats openly express their hatred towards America because they can't do anything to Trump.
pt kURIAN 2018-07-22 13:38:55
ENTHENA KUNTHERE YEE VIMALASHARMANGAL.  ALUMARAM EVIDE KILICHALLUM EKKUTTARKATHU ORU THANALANU.

PT KURIAN
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക