കാസര്‍കോട്: കാസര്‍കോട്ടെ കൂട്ട വാഹനാപകടത്തില്‍
ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടി
കൂടി മരിച്ചു. ഇന്നലെ രാത്രി അടുക്കത്ത്ബയല്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍
ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ്മഅ്സൂമ ദമ്പതികളുടെ മകന് മില്‍ഹാജ് (അഞ്ച്)
സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മംഗളൂരു ആശുപത്രിയില്‍ ഗുരുതരമായി
പരിക്കേറ്റ് ചികിത്സയിലായിരുന്ന മില്‍ഹാജിന്റെ സഹോദരന് ഇബ്രാഹിം ഷാസില്‍ (ഏഴ്)
ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പിതാവ് റജീഷും
മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. റജീഷിന്റെ ഒരു കണ്ണില്‍ കമ്പി
തുളച്ചുകയറിയിരുന്നു. രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുണ്ട്. റജീഷിനെ
അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ്
ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.
അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്ന
മേല്പറമ്പിലെ അബ്ദുറഹ്മാന്റെ മകന് റിസ്വാന് (24), ബന്ധു പെര്‍വാഡിലെ
ഇസ്മാഈലിന്റെ മകന് റഫീഖ് (38), റിസ്വാന്റെ സഹോദരി റുക്സാന (28), റുക്സാനയുടെ
മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവരും മറ്റൊരു
ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹ്മദിനും പരിക്കുണ്ട്. ഇവരും ആശുപത്രികളില്‍
ചികിത്സയിലാണ്.
ഒരു ടൂറിസ്റ്റ് ബസ്, രണ്ട് കാറുകള്‍, ഒരു ബുള്ളറ്റ്, ഒരു
ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ വലിയ കുഴി
വെട്ടിക്കുന്നതിനിടയിലാണ് കൂട്ട വാഹനാപകടം ഉണ്ടായത്. റജീഷും രണ്ട് മക്കളും
ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടിയില്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക്
തെറിച്ചു പോയ മില്ഹാജിനെയും ഇബ്രാഹം ഷാസിലിനെയും അപകടം നടന്ന് ഏറെ വൈകിയാണ്
ബസിന്റെ അടിയില്‍ നിന്നും കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും
മില്‍ഹാജ് മരിച്ചിരുന്നു.