Image

മുന്‍ ഭാര്യയ്‌ക്ക്‌ ജീവനാംശമായി ഭര്‍ത്താവ്‌ നല്‍കിയത്‌ 24,600 രൂപയുടെ നാണയങ്ങള്‍; തുക എണ്ണിത്തിട്ടപ്പെടുത്താന്‍വിവാഹമോചന കേസ്‌ കോടതി നീട്ടിവച്ചു

Published on 25 July, 2018
മുന്‍ ഭാര്യയ്‌ക്ക്‌ ജീവനാംശമായി ഭര്‍ത്താവ്‌ നല്‍കിയത്‌ 24,600 രൂപയുടെ നാണയങ്ങള്‍;  തുക എണ്ണിത്തിട്ടപ്പെടുത്താന്‍വിവാഹമോചന കേസ്‌ കോടതി നീട്ടിവച്ചു
വിവാഹമോചന കേസ്‌ പരിഗണിച്ച പഞ്ചാബ്‌ഹരിയാന ഹൈക്കോടതി കേസ്‌ തീര്‍പ്പാക്കുന്നതിന്‌ പകരം നീട്ടിവയ്‌ക്കാന്‍ കാരണമായത്‌ നാണയങ്ങള്‍. മുന്‍ ഭാര്യയ്‌ക്ക്‌ ജീവനാംശമായി ഭര്‍ത്താവ്‌ നല്‍കിയത്‌ 24,600 രൂപയുടെ നാണയങ്ങളായിരുന്നു. ഈ തുക എണ്ണിത്തിട്ടപ്പെടുത്താന്‍ ഒരാഴ്‌ച വേണമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതി കേസ്‌ നീട്ടിവച്ചത്‌.

ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളായിട്ടാണ്‌ അഭിഭാഷകനായ മുന്‍ ഭര്‍ത്താവ്‌ 24,600 രൂപ കോടതിയിലെത്തിച്ചത്‌. ഇന്നലെ തീര്‍പ്പാക്കാനിരുന്ന കേസ്‌ ഇതോടെ സെഷന്‍സ്‌ ജഡ്‌ജി രജനിഷ്‌ കെ ശര്‍മ ജൂലൈ 27 ലേക്ക്‌ മാറ്റി. വന്‍ വാദപ്രതിവാദത്തിന്‌ ശേഷമായിരുന്നു ഭാര്യയ്‌ക്ക്‌ 50,000 രൂപ രണ്ടു മാസത്തെ ജീവനാംശമായി നല്‍കാന്‍ മുന്‍ ഭര്‍ത്താവിനോട്‌ കോടതി ഉത്തരവിട്ടത്‌. ഇതോടെ 24,600 രൂപയുടെ നാണയങ്ങള്‍ അടങ്ങുന്ന ബാഗ്‌ മുന്‍ ഭര്‍ത്താവ്‌ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

2015 ല്‍ വിവാഹമോചിതരായ വേളയില്‍ മുന്‍ ഭാര്യയ്‌ക്ക്‌ ജീവനാംശമായി മാസംതോറും 25,000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‌ മുടക്കം വന്നതോടെയാണ്‌ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്‌. തനിക്ക്‌ ജീവനാംശം നല്‍കുന്നതിനുള്ള പണമില്ലെന്ന്‌ ഭര്‍ത്താവ്‌ കോടതിയില്‍ വാദിച്ചു. പക്ഷേ വലിയ കേസുകള്‍ വാദിക്കുന്ന മികച്ച വരുമാനമുള്ള അഭിഭാഷകനാണ്‌ തന്റെ മുന്‍ ഭര്‍ത്താവ്‌. നിരവധി സ്വത്തുക്കളും അദ്ദേഹത്തിനുണ്ടെന്ന്‌ ഭാര്യ കോടതിയെ അറിയിച്ചു. ഇതോടെയാണ്‌ യുവതിക്ക്‌ അനുകൂലമായ കോടതി വിധി വന്നത്‌. തന്നെ ദ്രോഹിക്കുന്നതിന്‌ ഭര്‍ത്താവ്‌ കരുതികൂട്ടി ചെയ്‌ത സംഭവമാണിതെന്ന്‌ ഭാര്യ ആരോപിച്ചു.

അതേസമയം, തന്റെ നടപടിയില്‍ തെറ്റൊന്നുമില്ലെന്നാണ്‌ ഭര്‍ത്താവ്‌ പറയുന്നത്‌. ജീവനാംശമായി നല്‍കേണ്ട തുക 100, 500, 2,000 രൂപ നോട്ടുകളായി നല്‍കണമെന്ന്‌ നിയമം ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക