സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കും ഇനി ഒരേ നിറം
Published on 28 July, 2018
സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കും ഒരേ നിറം നല്കാന് ബിവറേജസ് കോര്പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. സംസ്ഥാനത്തെ എല്ലാം ബിവറേജസ് ഷോപ്പുകള്‍ക്കും ഒരേ രീതിയിലുള്ള ഐഡന്റിറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍ക്കാര്‍ നടപടി. ചുവപ്പു നിറത്തില്‍ മഞ്ഞയും നിലയും വരകളോടു കൂടിയതാവും ബിവറേജസ് ഷോപ്പുകളുടെ പുതിയ ഡിസൈന്‍. കൌണ്ടറുകള്‍ക്ക് ഉള്‍വഷം പ്രകാശത്തിന്റെ ലഭ്യത അനുസരിച്ച് മറ്റു നിറങ്ങള്‍ നല്‍കാം. ഓണത്തിനു മുന്‍പായി പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കോര്പ്പറേഷന് നിര്‍ദേശം നല്കി. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഇതിനായി ചെലവഴിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല