Image

കവി ചെറിയാന്‍ കെ. ചെറിയാന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.

എ.സി. ജോര്‍ജ് Published on 31 July, 2018
കവി ചെറിയാന്‍ കെ. ചെറിയാന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.
ഹ്യൂസ്റ്റന്‍: നാല് പതിറ്റാണ്ടുകള്‍ക്കധികം അമേരിക്കയില്‍ അധിവസിക്കുന്ന മലയാളത്തിന്റെ പ്രിയ കവി ചെറിയാന്‍. കെ. ചെറിയാന് ഹ്യൂസ്റ്റനിലെ മലയാള ഭാഷാസ്‌നേഹികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് സമുചിതമായ സ്വീകരണം നല്‍കി. പ്രിയ പത്‌നി ആനി സഹിതം ഹ്യൂസ്റ്റനിലെത്തിയ വന്ദ്യവയോധികനായ ചെറിയാന് ഊഷ്മള വരവേല്‍പ്പു നല്‍കുവാന്‍ വേദിയൊരുക്കിയത് ഹ്യൂസ്റ്റനിലെ രണ്ടു ഭാഷാസാഹിത്യ സംഘടനകളായ കേരള റൈറ്റേഴ്‌സ് ഫോറവും മലയാളം സൊസൈറ്റി ഓഫ് അമേരിക്കയും സംയുക്തമായാണ്. ജൂലൈ 24-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ ഇന്ത്യന്‍ റസ്റ്റോറണ്ട് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സ്വീകരണം. സമ്മേളനത്തില്‍ വെച്ച് കവി ചെറിയാന്‍.കെ. ചെറിയാനെ അദ്ദേഹത്തിന്റെ ഭാഷാസാഹിത്യ സേവനങ്ങളെ മുന്‍നിര്‍ത്തി അനുമോദനവും ആദരസൂചകവുമായി പൊന്നാടയും അണിയിച്ചു. കേരളാ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി അഡ്വക്കേറ്റ് മാത്യു വൈരമണ്ണിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് കവിയെ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. ഡള്ളാസില്‍ നിന്നെത്തിയ സാഹിത്യ സല്ലാപം പരിപാടിയുടെ കണ്‍വീനര്‍ ജയിന്‍ മുണ്‍ടക്കല്‍ കവി ചെറിയാന്‍. കെ. ചെറിയാനുമായുള്ള തന്റെ അടുപ്പവും അനുഭവവും വ്യക്തമാക്കി സംസാരിച്ചു. 

ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി എന്നിവര്‍ കവി ചെറിയാന്റെ സാഹിത്യ കൃതികളെ ആധാരമാക്കി പ്രസംഗിച്ചു. അദ്ദേഹത്തിന്റെ മികച്ച കൃതികളായ പവിഴപുറ്റ്, കുശനും, ലവനും, കുചേലനും, ഐരാവതം, ഭ്രാന്തനും ഭസ്മാസുരനും, പാലാഴി മഥനം, പള്ളിമുറ്റത്ത്, മുടിയനായ പുത്രന്‍, ലക്ഷ്മണനും ഊര്‍മ്മിളയും ജീവിതമെന്നാല്‍ ബോറ്, കണ്ണാടി ജനല്‍, പാര്‍ത്ഥസാരഥി, ജാലകക്കിളി തുടങ്ങിയ കൃതികളെ അവലോകനം ചെയ്ത് സംസാരിച്ചു. 2007ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം അനേകം ബഹുമതികളും സമ്മാനങ്ങളും ഈ സാഹിത്യകാരന്‍ നേടിയിട്ടുണ്ട്.

കവി ചെറിയാന്‍. കെ. ചെറിയാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ആദ്യകാല ഭാഷാ സാഹിത്യ അനുഭവങ്ങളെ വിവരിച്ചു. ദല്‍ഹിയിലെ സാഹിതി സംഘത്തിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തിലെ മികച്ച ഒട്ടേറെ സാഹിത്യ പ്രതിഭകള്‍ അക്കാലത്ത് സാഹിതിസംഘത്തിലെ നിത്യ സന്ദര്‍ശകരും അവതാരകരും നിരൂപകരുമായിരുന്നു. ദല്‍ഹിയിലെ സാഹിത്യ സദസ്സില്‍ തന്നെ ഇകഴ്ത്താനും പുച്ഛിക്കാനും കൂവി ഇരുത്താനും തെയ്യാറായി വന്ന ഒരുപറ്റം പ്രസിദ്ധരായ എഴുത്തുകാര്‍ തന്റെ കവിതയുടെ ആലാപനത്തിനും അവതരണത്തിനും ശേഷം സ്തബ്ദരാകുകയും തന്നെ നിശിതമായി വിമര്‍ശിക്കുന്നതിനു പകരം തന്നെ അനുമോദനങ്ങളാലും ആശംസകളാലും പൊതിയുകയാണുണ്ടായതെന്ന് അദ്ദേഹം പറയുമ്പോള്‍ സദസ്യര്‍ കയ്യടിച്ചു. അമേരിക്കയിലെത്തിയ ശേഷം ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദി തുടങ്ങിയ സാഹിത്യ സമ്മേളന അനുഭവങ്ങളെ പറ്റിയും ഹ്രസ്വമായി പരാമര്‍ശങ്ങള്‍ നടത്തി. കവിയോട് സാഹിത്യസംബന്ധമായ വിഷയങ്ങളെ പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കാനും സദസ്സ്യര്‍ മറന്നില്ല. ചോദ്യങ്ങള്‍ക്ക് സമുചിതമായ ഉത്തരവും അതുപോലെ സ്വീകരണം നല്‍കിയ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നന്ദി രേഖപ്പെടുത്തി കൊണ്ടുമാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നായകരും പ്രവര്‍ത്തകരുമായ കെന്‍ മാത്യു, കെ.പി. ജോര്‍ജ്, ജോസഫ് പൊന്നോലി, തോമസ് തയ്യില്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, ഫാദര്‍ എ.വി. തോമസ്, മാത്യു നെല്ലിക്കുന്ന്, ജോര്‍ജ് മണ്ണിക്കരോട്ട്, മോട്ടി മാത്യു, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, ജോസഫ് തച്ചാറ, ടി.എന്‍. സാമുവല്‍, പൊന്നു പിള്ള, ഡോക്ടര്‍ മാത്യു വൈരമണ്‍, മറിയാമ്മ തോമസ്, ഡോക്ടര്‍ നജീബ് കുഴിയില്‍, കുര്യന്‍ മ്യാലില്‍, എസ്.കെ. ചെറിയാന്‍, പി. ഡാനിയേല്‍, ആനി ചെറിയാന്‍, ജോര്‍ജ് വൈരമണ്‍, ഷാജി ജോര്‍ജ്, നെവിന്‍ മാത്യു, തോമസ് മാത്യു, നയിനാന്‍ മാത്തുള്ള തുടങ്ങിയവര്‍ സദസ്സിനു സ്വയം പരിചയപ്പെടുത്തുകയും പ്രിയ കവിക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഈശൊ ജേക്കബ് നന്ദിപ്രസംഗം നടത്തി.


കവി ചെറിയാന്‍ കെ. ചെറിയാന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.
കവി ചെറിയാന്‍ കെ. ചെറിയാന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.
കവി ചെറിയാന്‍ കെ. ചെറിയാന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.
കവി ചെറിയാന്‍ കെ. ചെറിയാന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.
Join WhatsApp News
വായനക്കാരൻ 2018-07-31 11:16:09
ഉഗ്രൻ കവി എന്നൊക്ക പറഞ്ഞാൽ അത് വായിച്ചു വിഴുങ്ങി ഇരിക്കുന്ന ഒരു വിഭാഗം ഉണ്ടായിരിക്കും . എന്നാൽ എല്ലാവരും അങ്ങനെയല്ല എന്ന് പേരും നാളും ഇല്ലാത്ത നാരദൻ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങൾ ഉഗ്രൻ എന്ന് പറയുമ്പോൾ എന്തുകൊണ്ട് ഉഗ്രൻ എന്ന് വിശദ്ധീകരിക്കാൻ ഉള്ള ചുമതല കൂടി താങ്കൾക്ക് ഉണ്ടായിരിക്കും അതിന് കഴിവില്ലെങ്കിൽ, അദ്ദേഹത്തിൻറെ താങ്കൾക്കിഷ്ടപ്പെട്ട ഒരു കവിത ഇവിടെ പ്രസിദ്ധീകരിക്കുക .  ഡോക്ട്ടർ ശശിധരനെപ്പോലെയും, വിദ്യാധരനെപ്പോലെയും, അമേരിക്കൻ മൊല്ലാക്കയുമൊക്കെ നെല്ലും പതിരുമൊക്കെ ആക്കി നമ്മുടെ മുന്നിൽ അവതരിപ്പിക്കും. ഇപ്പോൾ തന്നെ മാത്തുള്ള ഉപദേശിയെ വെല്ലുവിളിക്കുകയാണ് . ഡോക്ർ ശശിയും വിദ്യാധരനും യേശുവിന്റെ വചനങ്ങളുടെ പൊരുൾ ശരിയായ രീതിയിൽ പറഞ്ഞു തന്ന് . കുറെ നാളായി നിങ്ങളെ പോലെയുള്ളവർ ഞങ്ങളെ പൊട്ടൻ കളിപ്പിക്കുന്നു . ഉഗ്രൻ കൂടെ പൊന്നാട ഫലകം ഇതൊക്കെ കൊടുത്ത് ഓരോ അവന്മാരെ പൊക്കി കവിയാണ് കഥാകാരനാണ് എന്നൊക്കെ പറഞ്ഞു പറ്റിച്ചു . ഇനി അത് നടക്കില്ല . 

NARADAN 2018-07-31 05:19:32
ഉഗ്രന്‍ കവി ചെറിയാന്‍ കെ ചെറിയാന്‍ എല്ലാ അനുമോദനങ്ങളും അര്‍ഹിക്കുന്നു.
.
ഹൂസ്ടനിലെ മലയാളികള്‍ക്ക് നന്ദി.
വെല്‍ വിഷര്‍ 2018-07-31 05:26:18
it was a great thing you guys did. The great poet deserves it all.
അദേഹം പബ്ലിഷ് ചെയ്യാത്ത ഒരു മഹാ കാവ്യം ഉണ്ട് - ആനിയമ്മ . 
ഒരിക്കല്‍ അത് പുറത്ത് വരുമോ അതോ ഹൈക്കുവില്‍ തൂങ്ങുമോ ?



Curious 2018-07-31 11:24:11
Vayanakkaaran has a good point.  Why he is a great poet ? can the well wisher explain?
NARADAN 2018-07-31 12:49:29

From Wikipedia, the free encyclopedia

Cherian K.Cherian (born 24 October 1932) is a Malayalam–language poet from Kerala stateSouth India. His collection of poems titled Cheriyan K. Cheriyante Thiranjedutha Kavithakal received the Kerala Sahitya Akademi Award in the year 2007.[1] His other works include PavizhapputtuAiravathamKushanum Lavanum Kuchelanumand Bhranthanum Bhasmasuranum.[citation needed] His oeuvre also includes numerous Haiku poems in Malayalam.[citation needed]

കൊച്ചുകുഞ്ഞ് 2018-07-31 12:52:31
 'വന്ദ്യവയോധികൻ' എന്ന പ്രോയോഗം ശരിയായില്ല . അങ്ങനെ  എഴുതുന്നതിന് മുൻപ് അദ്ദേഹത്തോട് ചോദിക്കാമായിരുന്നു, അങ്ങനെ എഴുതാമോ എന്ന് .  അദ്ദേഹത്തിന് അങ്ങനെയല്ല തോന്നുന്നതെങ്കിൽ , നിങ്ങൾ എഴുതിയത് തികച്ചും അദ്ദേഹത്തിന്റ വീര്യം കെടുത്താനെ ഉപകരിക്കുകയുള്ളൂ . എനിക്ക് അറുപത്തി എട്ടു വയസ്സായി ( പക്ഷെ അത് ഒരു പ്രായം അല്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്. (എന്റെ പേര് കൊച്ചുകുഞ്ഞെന്നാണ് )അപ്പോൾ എൺപത് വയസ്സുള്ള ഒരാൾ ചിന്തിക്കുന്നതും അതുപോലെയല്ലേ ? കവികൾ പ്രായംപോലെയുള്ള നിസ്സാര കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ അവരിൽ നിന്നും നല്ല കവിത വരില്ല .  അതുകൊണ്ട് ലേഖകൻ വന്ദ്യവയോധികൻ എന്ന പ്രയോഗത്തിന് പ്രേരിപ്പിച്ച സംഗതി എന്താണെന്ന് വിശദ്ധികരിച്ചാൽ കൊള്ളാം . അതുപോലെ ലേഖകന്റെ പ്രായവും വെളുപ്പെടുത്തിയാൽ ഞങ്ങൾ വായനക്കാർക്ക് തീരുമാനിക്കാമല്ലോ നിങ്ങൾക്ക് അങ്ങനെ വിളിക്കാനുള്ള യോഗ്യതയുണ്ടോ എന്ന് 
തേങ്ങ 2018-07-31 12:53:59
[ വായനകാരന്‍  & curious- നിങ്ങള്ക്ക് പേരും നാളും ഉള്ളതുകൊണ്ട്  തെങ്ങിന്‍ ചുവട്ടില്‍ ഇരിക്കരുത്]
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
തെങ്ങിന്‍ ചോട്ടിലിരുന്ന്‌ മുറുക്കുകയായിരുന്നു.
പൊടുന്നനെ ഒരു പെരുന്തന്‍ തേങ്ങ
ഞെടുപ്പറ്റു താഴേയ്ക്കു പോന്നു.
അയല്‍ക്കാരന്‍ പാലുശ്ശേരില്‍ നാരായണപിള്ള
കാഴ്‌ച കണ്ടു മേലുതരിച്ചു നിന്നുപോയി.
തേങ്ങ ഉച്ചിക്കു തന്നെ വീണു.
ദേവസ്യ പിന്നിലേയ്ക്കു മലര്‍ക്കെ
മരിച്ചെന്നു തന്നെ നാരായണപിള്ള കല്‍പിച്ചു.
അത്ഭുതമെന്നേ പറയേണ്ടൂ –
ദേവസ്യയ്ക്കല്ല,
പറ്റിയതു തേങ്ങയ്ക്കായിരുന്നു !
അതു നാരോടേ പൊട്ടിക്കീറി
അടുത്തുള്ള കുളത്തില്‍ തെറിച്ചുവീണു.
ഓടിയെത്തിയ നാരായണപിള്ളയെ കാണെ
ചിരിക്കാനാണു തോന്നിയത്.
ഇത്ര പെരുത്തൊരു തേങ്ങ
ഇത്ര പൊക്കത്തില്‍നിന്നു വീണിട്ടും
താന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത്
ദേവസ്യയ്ക്കു ചിരി അടങ്ങാതെപോയി.
നാരായണപിള്ളയെ നോക്കി അയാള്‍ ചിരിച്ചു.
കുളത്തില്‍ നോക്കി ചിരിച്ചു.
തെങ്ങിന്‍ മണ്ടയുടെ നേര്‍ക്ക്‌ കുടുകുടെ ചിരിച്ചു.
മലര്‍ന്നുകിടന്നു ചിരിച്ചു.
പള്ളയ്ക്കു കൈ ചേര്‍ത്തു ചിരിച്ചു.
കൈ ചേര്‍ക്കാതെ ചിരിച്ചു
എന്തിന്‌ –
ചിരിച്ചുചിരിച്ച് ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
ഒടുവില്‍
ശ്വാസം മുട്ടി മരിച്ചു.
********************
*ഗുണപാഠം : തലയില്‍ തേങ്ങ വീണാല്‍ ചിരിക്കരുത്‌.
******************************************************
/// ചെറിയാന്‍ കെ. ചെറിയാന്‍ /// ///
ഒരു പാവം കവി 2018-07-31 13:32:54
ഇവിട  കുറച്ചു പ്രതികരണങ്ങൾ  വായിച്ചു . അതിൽ എല്ലാം  കുറച്ചു  ശരിയും  തെറ്റും  കാണുമായിരിക്കും . ഞാൻ അറിയുന്ന  ഒന്ന് രണ്ടു  ഹ്യൂസ്റ്റൺ  എഴുത്തുകാരെ  വിളിച്ചു . ഏതായാലും  ഒത്തിരി  പ്രായമുള്ള  ഒരു കവി അല്ലയോ . ഒരു  പൊന്നാട  കൊടുത്തത്  നന്നായി  എന്നു  പറയുന്നു . എന്നാൽ  ഈ  കവി  ഒരു  30  കൊല്ലമായി  ഒന്നും  എഴുതികണ്ടില്ല . എന്നാലും  കുഴപ്പമില്ല . പകഷേ  ആ സ്വീകരണ  യോഗം  സംഖടിപ്പിച്ച  ആൾക്കാരുടെ  പ്ലാനിംഗ്  എല്ലാം മഹാ  മോശവും  ബോറിങ്ങും  ആയിരുന്നു എന്നാണവർ  പറഞ്ഞത് . ആദ്യം  മൂന്നാലു  സ്ഥിരം ബോറന്മാർ  വന്നു  നീണ്ട  പ്രസംഗം  നടത്തി  സംഗതി ബോറടിപ്പിച്ചു .   ഇനിയെങ്കിലും  പരിപാടി  ശരിയായി  എഴുതി  ഒരു  ടൈമിംഗ്  എല്ലാം വച്ച്  സംഖടിപ്പിക്കണമെന്നാണവർ  പറഞ്ഞത് .  കവിക്കും  ഓർഗനൈസിഴ്സണും  അഭിനന്ദനകൾ .
calmer 2018-07-31 13:18:59
i was waiting for someone to raise the usual 'കാലമാടൻ’, ‘ചെരിപ്പുനക്കികൾ’ usages in this context. may be they toned down?
വായനക്കാരൻ 2018-07-31 17:32:42
 പ്രിയ തേങ്ങാ 

തന്റെ തലയിൽ തേങ്ങ വീണിട്ടും താൻ ഇപ്പോഴും ചിരിച്ചുകൊണ്ടിരിപ്പുണ്ടല്ലോ ? പുറത്ത് ക്ഷതം ഏറ്റതിന്റെ പാടില്ലെങ്കിലും  അകത്തുണ്ടായിരിക്കും . അതുകൊണ്ടാണ് താൻ ചിരിക്കുന്നത് . എവിടെയെങ്കിലും പോയി ഒന്ന് സ്കാൻ ചെയ്‌തു നോക്കുന്നത് നല്ലതായിരിക്കും.       മോങ്ങാൻ ഇരിക്കുന്ന നായുടെ തലയിൽ തേങ്ങ വീണാലും തന്നെപ്പോലെ ചിരിച്ചുകൊണ്ടിരിക്കും . 
അസുഖം 2018-07-31 13:38:45
ചെറിയാന്റെ ഒരു കവിതയെങ്കിലും ആസ്വദിക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത ‘വായനക്കാര’നോടും curious-നോടും   വിശദീകരിച്ചിട്ട് എന്തു പ്രയോജനം? ചില രോഗങ്ങൾക്ക് മരുന്നില്ല!
അഭിപ്രായം 2018-07-31 14:00:32
ഈമലയാളിയിൽ വന്ന ഒരു വായനക്കാരന്റെ അഭിപ്രായം:


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക