ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക്
സൊസൈറ്റിയുടെ ഓണാഘോഷവും, കോട്ടയം അതിരൂപതയുടെ 107-ാമത് ജന്മദിനാഘോഷവും
ആഗസ്റ്റ് 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ക്നാനായ
സെന്ററില്‍വെച്ച് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി നടത്തപ്പെടുന്നു.
കെ.സി.എസ്. മുന്‍ പ്രസിഡന്റുമാരായ സൈമണ്‍ എള്ളങ്കിയില്‍, ജോയി
ചെമ്മാച്ചേല്‍ എന്നിവരായിരിക്കും ഓണാഘോഷപരിപാടികളുടെ വിശിഷ്ടാതിഥികള്‍.
ചെണ്ടമേളം, താലപ്പൊലി, പുലികളി തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍
ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും. വൈകുന്നേരം 5 മണിമുതല്‍ 6.30
വരെയായിരിക്കും ഓണസദ്യ. തുടര്‍ന്ന് സാംസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും
നടക്കും. സമ്മേളനത്തെത്തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍
നടത്തപ്പെടും.
ഓണാഘോഷങ്ങള്‍ക്ക് ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി
പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ജോബി
ഓളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. കെ.സി.എസിന്റെ ഈ ഓണാഘോഷത്തിലേക്ക്
ഏവരേയും സ്വാഗതം ചെയ്യുന്നു.
റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍