Image

ന്യൂയോര്‍ക്ക് OVBS 2018 വന്‍ വിജയമായി

Published on 04 August, 2018
ന്യൂയോര്‍ക്ക് OVBS 2018 വന്‍ വിജയമായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ Brooklyn,Queen, Long Island Area- ലെ 10 പള്ളികളുടെ ഒരു സംയുക്ത വക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 11, 12, 13 തീയ്യതികളില്‍ നടത്തപ്പെട്ടു. Our Lady Of Lourdes R>C Church School- ല്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം 3.30 വരെ നടത്തപ്പെട്ട ഈ ബൈബിള്‍ സ്‌കൂളില്‍ 230- ല്‍ പരം വിദ്യാര്‍ത്ഥികളും 60-ല്‍ പരം വോളന്റിയേഴ്‌സും പങ്കെടുത്തു. 4 വയസ്സു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളെ 5 ഗരൂപ്പുകളിലായി തിരിച്ച് നടത്തിയ ക്ലാസ്സുകള്‍ക്ക് ഭദ്രാസനത്തിലെ യുവൈദികരും യുവജനങ്ങളും നേതൃത്വം നല്‍കി. 'ദൈവം നമ്മെ മെനയുന്നു' (Isaih 64:8)  എന്ന വിഷയത്തെ അടിസ്ഥാനമാക്കി പഠ്യപുസ്തകങ്ങളും പാട്ടുപുസ്തകങ്ങളും, റ്റീഷര്‍ട്ടും, ആര്‍ട്ട്‌സ് & ക്രാഫ്റ്റ്‌സ് വസ്തുക്കളും കുട്ടികള്‍ക്ക് വിതരണം ചെയ്തു.

ആദ്യ ദിവസം രാവിലെ 9 മണിക്ക് വെരി റവ. ഫാ. പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ പതാക ഉയര്‍ത്തി ആരംഭം കുറിച്ച സമ്മേളനത്തിലേക്ക് OVBS കോ- ഓര്‍ഡിനേറ്റര്‍ സോളി ഏബ്രഹാം ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഭദ്രാസന സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ റവ ഫാ ഗ്രിഗറി വറുഗീസ് (Vicar, St. Greogious Church, Cherry Lane) ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. റവ. ഫാ, എബി ജോര്‍ജ്ജ്, റവ, ഫാ ഫിലോമോന്‍ ഫിലിപ്പ്, റവ. ഫാ ജോണ്‍ പപ്പന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ പള്ളികളില്‍ നിന്നുമുള്ള ഗായകരടങ്ങിയ ഗായക സംഘം സ്‌നേഹ എബ്രഹാമിന്റെ നേതൃത്വത്തില്‍ കുട്ടികളെ ഗാനങ്ങല്‍ പഠിപ്പിച്ചു. ബൈബിള്‍ ജെപര്‍ടി, മാജിക്ക് ഷോ, ആര്‍ട്ട്‌സ് & ക്രാഫ്റ്റ്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ തികച്ചും ആസ്വദിച്ചു.

സമാപന ദിവസം ഏരിയാ കോ- ഓര്‍ഡിനേറ്റര്‍ സിബു ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ണോജ്വലമായ റാലിയില്‍ വൈദികരും അദ്ധ്യാപകരും കുട്ടികളും ബാനറുകളും കൊടികളുമേന്തി ആവേശഭരിതരായി പങ്കെടുത്തു. ബൈബിള്‍ ജെപടിയില്‍ വിജയികളായ റ്റീമിന് റവ. ഫാ. ജോണ്‍ തോമസും റവ. ഫാ. ദിലീഷ് ചെറിയാനും ചേര്‍ന്ന് മാര്‍ ബര്‍ണബാസ് മെമ്മോറിയല്‍ റോളിങ്ങ് ട്രോഫി സമ്മാനിച്ചു. ആദ്യന്തം വളരെ ചിട്ടയോടും ആത്മനിറവിലും നടത്തപ്പെട്ട ബൈബിള്‍ സ്‌കൂളിന്റെ വിജയത്തിനായി വൈദികരായ വെരി. റവ. ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, റവ. ഫാ. ജോണ്‍ തോമസ്, റവ, ഫാ. ജോര്‍ജ്ജ് മാത്യു, റവ. ഫാ ജോര്‍ജ്ജ് ചെറിയാന്‍, ഡോ. മിനി ജോര്‍ജ്ജ്, ഡോ. അലക്‌സ് തോമസ് എന്നിവരുടെ സ്‌നേഹ പൂര്‍ണ്ണമായ സേവനങ്ങളോടൊപ്പം ഈ പ്രദേശത്തെ 10 ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുമുള്ള നിസ്വാര്‍ത്ഥരും സമര്‍പ്പിതരുമായ ഒരു കൂട്ടം ആളുകള്‍, OVBS കോ- ഓര്‍ഡിനേറ്റര്‍ മിസ്സിസ് സോളി എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒത്തൊരുമയോടെ OVBS 2018 ഒരു വന്‍ വിജയമാക്കുവാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു.
ന്യൂയോര്‍ക്ക് OVBS 2018 വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക