ദില്ലി:
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൂട്ടായി സഹോദരി പ്രിയങ്ക ഗാന്ധിയും
ദേശീയ നേതൃത്വത്തിലേക്ക് വരുന്നു. സോണിയാ ഗാന്ധിക്ക് പകരം
ചുമതലകള്‍ ഏറ്റെടുക്കുക പ്രിയങ്കയായിരിക്കും. ശക്തമായ നിലപാടും മൂര്‍ഛയേറിയ
വാക്കുകള്‍ പ്രയോഗിക്കുന്നതില്‍ മിടുക്ക് തെളിയിച്ചിട്ടുമുള്ള പ്രിയങ്കയുടെ വരവ്
കോണ്‍ഗ്രസിന് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് ഇത്തവണ പൊതിതിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കമാണ് നടത്തുന്നത്.
യുവനേതാക്കളെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്കി സജീവമാക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് ദേശീയ
നേതാക്കള്‍ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.