Image

ന്യൂയോര്‍ക്കിലെ വൈസ് മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക്, പുതിയ കാല്‍വെയ്പ്പിലേക്ക്

Published on 04 August, 2018
ന്യൂയോര്‍ക്കിലെ വൈസ് മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക്, പുതിയ കാല്‍വെയ്പ്പിലേക്ക്
ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്റില്‍ നാലു വര്‍ഷമായി പ്രവര്‍ത്തനം നടത്തുന്ന വൈസ് മെന്‍സ് ക്ലബ്ബിന്റെ പുതിയ പ്രെസിഡന്റായി കോരസണ്‍ വര്‍ഗീസ് സ്ഥാനം ഏറ്റു. ബോസ്റ്റണ്‍ മുതല്‍ പെന്‍സല്‍വാനിയ വരെയുള്ള ക്ലബ്ബ്കള്‍ അടങ്ങിയ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ സെക്രട്ടറിയും എഡിറ്ററുമായി കഴിഞ്ഞ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷമാണു കോരസണ്‍ ക്ലബ്ബ് പ്രെസിഡന്റായി ചുമതല ഏറ്റത്. നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നാലു വര്ഷങ്ങളായി ന്യൂ യോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍, ലളിതമായ കൂട്ടായ്മകളോടെ , അര്‍ത്ഥവത്തായി സേവനം അനുഷ്ഠിക്കുന്ന വൈസ് മെന്‍സ് ക്ലബ്ബ് ഓഫ് ഫ്‌ലോറല്‍ പാര്‍ക്ക് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണിലെ ശ്രദ്ധേയമായ ക്ലബ്ബ്കളില്‍ ഒന്നായി മാറി. കുടുംബ ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കി, സമൂഹത്തിലെ അശരണര്‍ക്കു കൈത്താങ്ങു നല്‍കുന്ന മാനവീകതയാണു ക്ലബ്ബിന്റെ പ്രധാന സന്ദേശം. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് നല്‍കുക എന്ന ശ്രമകരമായ ദൗത്യവും ക്ലബ്ബ് ഏറ്റെടുത്തിട്ടുണ്ട്. രണ്ടു പിഞ്ചുകുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ക്കും, അതിനു ശേഷമുള്ള എല്ലാ കരുതല്‍ ചിലവുകളും ക്ലബ്ബ് ഏറ്റെടുത്തു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചു നിരവധി പേര്‍ക്ക് തുടര്‍ച്ചയായ ചികിത്സ ചിലവുകള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. ആന്‍ അഗസ്റ്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തീവ്ര പരിചരണ വിഭാഗത്തിന് ഉപകരണങ്ങള്‍ നല്‍കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നു. ഫാദര്‍ ഡേവിസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന പദ്ധതികളുമായി കൈകോര്‍ത്തുകൊണ്ടു കേരളത്തില്‍ അറുപതോളം വികലാംഗര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്യാനായി. ന്യൂ യോര്‍ക്കിലും ബഹുമുഖ സേവന പദ്ധതികളുമായി നിരന്തരം ഇടപെട്ടുകൊണ്ടിരുക്കുകയാണ് ക്ലബ്ബ്.

ന്യൂ ഹൈഡ് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട സ്ഥാനാരോഹണ ചടങ്ങില്‍ വച്ച് മുന്‍ പ്രസിടെന്‍റ്റ് ഡോക്ടര്‍ അലക്‌സ് മാത്യു പുതിയ പ്രസിഡന്റ് കോരസണ്‍ വര്‍ഗീസിനെ സ്ഥാന ചിഹ്നം അണിയിച്ചു. കോരസണ്‍ വര്‍ഗീസിന്റെ സമഗ്രമായ സാഹിത്യ സംഭാവനകള്‍ക്കു അംഗീകാരമായി ക്ലബ്ബ് പ്രശംസാ ഫലകം നല്‍കി ആദരിച്ചു. വൈസ് മെന്‍സ് ക്ലബ്ബ് ഗള്‍ഫ് ഇന്ത്യ സര്‍വീസ് ഡയറക്ടര്‍ ജോര്‍ജ് കെ ജോണ്‍ മുഖ്യ അതിഥിയായിരുന്നു. സി . എസ് . ഐ സഭയുടെ കൌണ്‍സില്‍ സെക്രട്ടറി മാത്യു ജോഷുവ സന്ദേശം നല്‍കി. ലോങ്ങ് ഐലന്‍ഡ് ക്ലബ്ബിനെ പ്രതിനിധികരിച്ചു വര്‍ഗീസ് ലൂക്കോസും , വെസ്‌റ്‌ചെസ്റ്റര്‍ ക്ലബ്ബിന്റെ പ്രതിനിധീകരിച്ചു ജോസഫ് കാഞ്ഞമലയും ആശംസകള്‍ നേര്‍ന്നു.

ജേക്കബ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) , ഡോക്ടര്‍ സാബു വര്ഗീസ് (ജനറല്‍ സെക്രട്ടറി) , ആനി എബ്രഹാം (ജോയിന്റ് സെക്രട്ടറി) , ചാര്‍ളി ജോണ്‍ (ട്രെഷറര്‍) സുജു ജേക്കബ് (ജോയിന്റ് ട്രെഷറര്‍) എന്നിവര്‍ അധികാരം ഏറ്റു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു, സെക്രട്ടറി ഷീല ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു , ട്രെഷറര്‍ ജേക്കബ് തയ്യില്‍ ഓഡിറ്റഡ് കണക്കുകള്‍ അവതരിപ്പിച്ചു. ആനി എബ്രഹാം കൃതജ്ഞത നേര്‍ന്നു. ബാബു അടക്കലും ജേക്കബ് വര്‍ഗീസും നേതൃത്വം നല്‍കിയ ഗാനസന്ധ്യയും ശ്രദ്ധേയമായി.
ന്യൂയോര്‍ക്കിലെ വൈസ് മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക്, പുതിയ കാല്‍വെയ്പ്പിലേക്ക്
ന്യൂയോര്‍ക്കിലെ വൈസ് മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക്, പുതിയ കാല്‍വെയ്പ്പിലേക്ക്
ന്യൂയോര്‍ക്കിലെ വൈസ് മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക്, പുതിയ കാല്‍വെയ്പ്പിലേക്ക്
ന്യൂയോര്‍ക്കിലെ വൈസ് മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക്, പുതിയ കാല്‍വെയ്പ്പിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക