Image

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യചിത്രം; മോഹല്‍ലാലിന് ഖാദിബോര്‍ഡിന്റെ വക്കീല്‍ നോട്ടീസ്

Published on 04 August, 2018
ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യചിത്രം; മോഹല്‍ലാലിന് ഖാദിബോര്‍ഡിന്റെ വക്കീല്‍ നോട്ടീസ്

മലപ്പുറം: ഒരു ബ്രാന്‍ഡഡ് വസ്ത്രത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച നടന്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എം.ഡിക്കും നോട്ടീസ് അയച്ചതായും അവര്‍ പറഞ്ഞു.

ഖാദി ബോര്‍ഡ് ഓണംബക്രീദ് മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തിലാണ് ശോഭന ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.ഖാദി തുണിത്തരങ്ങള്‍ക്ക് മാത്രമാണ് ചര്‍ച്ച ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്നു കൂടിയാണ് ചര്‍ക്ക. മോഹല്‍ലാല്‍ ഈ പരസ്യചിത്രത്തില്‍ അഭിനയിച്ചത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. പരസ്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും. ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. 

ഖാദി ബോര്‍ഡ് പുറത്തിറക്കുന്ന പര്‍ദ്ദയ്ക്ക 'ജനാബാ' എന്നു പേരു നല്‍കും. മന്ത്രി കെ.ടി ജലീല്‍ ആണ് ഈ പേര് നിര്‍ദേശിച്ചത്. സഖാവ് ഷര്‍ട്ടുകളുടെ മാതൃകയില്‍ മലബാറിലുള്ളവരെ ഉദ്ദേശിച്ച് 'ജനാബ്' ഷര്‍ട്ടുകള്‍ ഇറക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും അംഗീകരിച്ചു. 

സ്ലീബ് ബട്ടണ് സ്വര്‍ണനിറമുള്ള ഷര്‍ട്ടുകള്‍ 'ജനാബ്' എന്ന പേരില്‍ ഇറക്കണമെന്നായിരുന്നും മന്ത്രിയുടെ നിര്‍ദേശം. 'ആദരണീയന്‍' എന്നാണ് ജനാബ് എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം. ഇതിന്റെ സ്ത്രീലിംഗമാണ് 'ജനാബാ' എന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക