Image

കര്‍ണാടകയില്‍നിന്നും പശുവിനെ വാങ്ങി മടങ്ങിയ ആളെ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വെടിവെച്ചു

Published on 05 August, 2018
കര്‍ണാടകയില്‍നിന്നും പശുവിനെ വാങ്ങി മടങ്ങിയ ആളെ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വെടിവെച്ചു


കാസര്‍ഗോഡ്‌: കര്‍ണാടകയില്‍നിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക്‌ എത്തിയ മലയാളിയ്‌ക്ക്‌ വെടിയേറ്റു. പാണത്തൂര്‍ സ്വദേശി നിശാന്തിനാണ്‌ വെടിയേറ്റത്‌. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യയില്‍ വെച്ച്‌ കര്‍ണാടക വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ നിശാന്തിനെ വെടിവച്ചത്‌. സംഭവത്തിന്‌ ശേഷം വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ നിശാന്തിനെ പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. നിശാന്തിനെ ആസ്‌പത്രിയില്‍ എത്തിച്ചത്‌ സമീപത്തെ നാട്ടുകാരാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക