Image

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ്‌ കുത്തിവീഴ്‌ത്തി; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍

Published on 05 August, 2018
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ്‌ കുത്തിവീഴ്‌ത്തി; മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍


മുംബൈ : തിരക്കേറിയ റോഡില്‍ പട്ടാപ്പകല്‍ യുവാവ്‌ യുവതിയെ കുത്തിവീഴ്‌ത്തി. തുരുതുരെ കുത്തേറ്റ്‌ വീണുപിടഞ്ഞ യുവതി മരിച്ചു. കാണികള്‍ മൊബൈല്‍ ഫോണില്‍ കാഴ്‌ച പകര്‍ത്തിനിന്നു.

അവസാനം 2 യുവാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കെടുത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക്‌ യുവതിയുടെ മരണം സ്ഥിരീകരിക്കുകമാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ.

സംഭവം മുംബൈയിലാണ്‌. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാണ്‌ യുവാവ്‌ ഈ കടുംകൈ ചെയ്‌തത്‌. താനെ സ്വദേശിനി പ്രാചി സാദെയാണ്‌ മരിച്ചത്‌. ഈസ്റ്റേണ്‍ എക്‌സ്‌പ്രസ്‌ വേയിലാണ്‌ സംഭവമുണ്ടായത്‌.

ശനിയാഴ്‌ച രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിക്കു പോകുമ്‌ബോള്‍ ആകാശ്‌ പവാര്‍ എന്ന യുവാവ്‌ യുവതിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. 'നീ എന്‌േറതായില്ലെങ്കില്‍, മറ്റാര്‍ക്കൊപ്പവുമാകാന്‍ അനുവദിക്കില്ല' എന്നു പറഞ്ഞാണത്രെ ആകാശ്‌ പ്രാചിയെ കുത്തിയത്‌. നിരവധി തവണ കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ്‌ രക്ഷപ്പെട്ടു.

ഇതിനു പിന്നാലേയാണ്‌ ആള്‍ക്കൂട്ടം മൊബൈല്‍ ഫോണുകളുമായി രംഗത്തുവന്നതും പ്രാചിയെ 2 പേര്‍ ആശുപത്രിയിലെത്തിച്ചതും അവിടെ മരണം സ്ഥിരീകരിച്ചതും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക