Image

ആര്‍.കെ ധവാന്‍ അന്തരിച്ചു

Published on 06 August, 2018
ആര്‍.കെ ധവാന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ രാജ്യസഭ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്‍.കെ ധവാന്‍ (രജീന്ദര്‍കുമാര്‍ ധവാന്‍-81) അന്തരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഉറ്റ വിശ്വസ്തനും പേഴ്‌സനല്‍ സെക്രട്ടറിയുമായിരുന്നു. 1962 മുതല്‍ ഇന്ദിര കൊല്ലപ്പെടുന്ന 1984വരെ അവര്‍ക്കൊപ്പം ജോലി ചെയ്തു. ഇന്ദിര വെടിയേറ്റ് കൊല്ലപ്പെട്ടതിന് ദൃക്‌സാക്ഷിയാണ്.

അടിയന്തരാവസ്ഥ കാലത്ത് അംബിക സോണി, കമല്‍നാഥ് എന്നിവര്‍ക്കൊപ്പം അധികാരം കൈയാളിയിരുന്നവരില്‍ പ്രമുഖനാണ്. ഏഴര പതിറ്റാണ്ട് അവിവാഹിതനായിരുന്ന ധവാന്‍ 2012 ജൂലൈ 16നാണ് വിവാഹിതനായത്. അച്‌ലയാണ് ഭാര്യ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക