Image

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെട്ട കാണാതായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹം ലഭിച്ചു

Published on 09 August, 2018
മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെട്ട കാണാതായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹം ലഭിച്ചു
മലപ്പുറം: നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ആറു പേരില്‍ അഞ്ച് പേരുടെ മൃതദേഹം ലഭിച്ചു. എരുമമുണ്ട നിലമ്പൂര്‍ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി, ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ് വീട്ടിലേക്ക് വിരുന്നു വന്ന മിഥുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. ഗൃഹനാഥനായ സുബ്രഹ്മണ്യനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഇവര്‍ ഒലിച്ചുപോകുകയായിരുന്നു. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയില്‍ വീടിനുള്ളില്‍ വെള്ളം കയറിയായിരുന്നു ദുരന്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക