തിരുവനന്തപുരം: രണ്ട് അറകള്‍കൂടി തുറക്കാനുള്ളപ്പോള്‍ ശ്രീപത്മനാഭ സ്വാമി
ക്ഷേത്രത്തിലെ അറകളില്‍ കണ്ടെത്തിയ അമ്പതിനായിരം കോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍.
ഇന്ന് തുറന്ന് പരിശോധിച്ച അറയില്‍ അമൂല്യമായ രത്നശേഖരം കണ്ടെത്തി. 500 കിലോ
തൂക്കം വരുന്ന സ്വര്ണകതിര്, 536 കിലോ സ്വര്‍ണനാണയങ്ങള്‍, 16 രാശിനാണയങ്ങള്,
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയങ്ങള്‍, നെപ്പോളിയന്റെയും തിരുവതാംകൂര്‍
ഭരണകാലത്തേയും, പോര്‍ച്ചുഗീസ് കാലത്തേയും നാണയങ്ങള്‍ എന്നിവയും വെള്ളിയാഴ്ച
കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.